പത്മ അവാര്‍ഡുകള്‍ക്കായി നടക്കുന്നത് ശക്തമായ വിലപേശലുകളെന്ന് ബാബാ രാംദേവ്

കേന്ദ്രം സമ്മാനിച്ച പത്മ പുരസ്‌കാരം നേരത്തെ നിരസിച്ച യോഗ ഗുരു ബാബാ രാംദേവ് പുരസ്‌കാര പ്രഖ്യാപനത്തിനെതിരെ രംഗത്തെത്തി. പത്മ പുരസ്‌കാരങ്ങള്‍ ലഭിക്കുന്നത് രാഷ്ട്രീയ സ്വാധീനമുള്ളവര്‍ക്കാണെന്ന് ബാബാ രാംദേവ് തുറന്നടിച്ചു.
രാഷ്ട്രീയ സ്വാധീനമുള്ളവര്‍ക്കാണ് പത്മാ പുരസ്‌കാരനങ്ങള്‍ ലഭിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്നാണ് ബാബാ രാംദേവ് പറഞ്ഞത്. പത്മ പുരസ്‌കാരങ്ങളും നോബല്‍ പുരസ്‌കാരവും സമൂഹത്തിലെ നല്ലവര്‍ക്കാണ് നല്‍കുന്നത്. എന്നാല്‍ ഈ അവാര്‍ഡുകള്‍ക്കായി ശക്തമായ വിലപേശലുകളാണ് നടക്കുന്നത്.
അവാര്‍ഡുകള്‍ ലഭിക്കുന്നതിന് ശക്തമായ വിലപേശലുകളും ചരടുവലികളുമാണ് പിന്നാമ്പുറത്തു നടക്കുന്നതെന്നും രാംദേവ് ആരോപിച്ചു. അതിനിടെ, കേന്ദ്രസര്‍ക്കാരിനോടുള്ള അതൃപ്തിയാണ് രാംദേവിന്റെ പ്രതികരണത്തിനു പിന്നിലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
രാഷ്ട്രീയ സ്വാധീനമുള്ളവര്‍ പുരസ്‌കാരം നേടുന്നതില്‍ വിജയിക്കുന്നുവെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലാണ് രാംദേവ് മാദ്ധ്യമപ്രവര്‍ത്തകരോട് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്.
മുമ്പ് പത്മ അവാര്‍ഡിനായി തന്റെ പേര് സര്‍ക്കാര്‍ പരിഗണിക്കുന്നതിന് എതിരെ രാംദേവ് രംഗത്തെത്തിയിരുന്നു. തനിക്ക് അവാര്‍ഡ് നല്‍കരുതെന്നും സന്ന്യാസിയായ തനിക്ക് പൊതു സേവനമാണ് ലക്ഷ്യമെന്നും അര്‍ഹതപ്പെട്ട മറ്റാര്‍ക്കെങ്കിലും അവാര്‍ഡ് നല്‍കണമെന്നും ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് അദ്ദേഹം കത്തെഴുതുകയായിരുന്നു.
അതിനിടെയാണ് രാംദേവിന്റെ വിവാദ പ്രസ്താവനയുടെ ചുവടുപിടിച്ച് കോണ്‍ഗ്രസ് ബിജെപി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ രാംദേവ് തൃപ്തനല്ലാത്തതു കാരണമാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ഷക്കീല്‍ അഹമ്മദ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























