അയോധ്യയില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള നിയമം പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്

അയോധ്യയില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതിന് നിയമം പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. രാജ്യസഭയില്‍ ബിജെപിക്ക് ഭൂരിപക്ഷമില്ലാത്തതാണ് ഇതിനു കാരണമെന്നും മന്ത്രി പറഞ്ഞു.
വി.എച്ച്.പി നേതാവ് നൃത്യ ഗോപാല്‍ ദാസുമൊത്ത് അയോധ്യയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവേയായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ പ്രതികരണം. രാമക്ഷേത്ര നിര്‍മ്മാണം, ഏകീകൃത സിവില്‍ കോഡ്, ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍ തുടങ്ങിയവ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളായിരുന്നു.
ഇക്കാര്യങ്ങള്‍ നടപ്പിലാക്കുന്നതില്‍ ബിജെപിക്ക് വിലങ്ങുതടിയാകുന്നത് രാജ്യസഭയില്‍ ഭൂരിപക്ഷം ഇല്ല എന്ന കാരണമാണ്. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനെക്കുറിച്ചുള്ള ചോദ്യത്തിന് ദാവൂദിനെക്കുറിച്ച് ഒന്നുരണ്ടുദിവസത്തിനുള്ളില്‍ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യ സഭയില്‍ ഭൂരിപക്ഷം കിട്ടിയാല്‍ ബിജെപി രാമക്ഷേത്ര നിര്‍മ്മാണവുമായി മുന്നോട്ട് പോവുമോ എന്ന ചോദ്യത്തിന് \'അത് ഒരു സാങ്കല്‍പ്പിക ചോദ്യം ആണ്\' എന്നായിരുന്നു രാജ്‌നാഥ് സിങിന്റെ മറുപടി. രാജ്യസഭയില്‍ ബിജെപിക്ക് 45 അംഗങ്ങള്‍ മാത്രമാണുള്ളത്. അതേ സമയം 245 അംഗ സഭയില്‍ 132 എംപി മാരാണ് പ്രതിപക്ഷത്തുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























