ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്‌കാരമായ ദാദാസാഹേബ് ഫാല്‍ക്കെ ശശി കപൂറിന് സമ്മാനിച്ചു

ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്‌കാരമായ ദാദാസാഹേബ് ഫാല്‍ക്കെ ബോളിവുഡിലെ മുതിര്‍ന്ന നടന്‍ ശശി കപൂറിന് നല്‍കി. മുംബയില്‍ അദ്ദേഹം സ്ഥാപിച്ച പൃഥ്വി തിയേറ്ററില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണ് അവാര്‍ഡ് സമ്മാനിച്ചത്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.
ശശി കപൂറിന്റെ കുടുംബം ഒന്നടങ്കം ചടങ്ങില്‍ പങ്കെടുത്തു. കൂടാതെ ബോളിവുഡ് നടന്മാരായ അമിതാഭ് ബച്ചന്‍, രണ്‍ബീര്‍ കപൂര്‍, റിഷി കപൂര്‍, അഭിഷേക് ബച്ചന്‍, സെയ്ഫ് അലി ഖാന്‍, കരിഷ്മ കപൂര്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.
ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ഈമാസം മൂന്നിന് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി വിതരണം ചെയ്തിരുന്നു. എഴുപത്തിയേഴ് വയസുള്ള ശശികപൂറിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് വിജ്ഞാന്‍ ഭവനില്‍ നടക്കേണ്ടിയിരുന്ന ചടങ്ങ് മുംബയില്‍ നടത്തിയത്. വൃക്ക സംബന്ധമായ അസുഖങ്ങളുള്ളതിനാല്‍ വീല്‍ചെയറിലാണ് ശശി കപൂര്‍ ചടങ്ങിനെത്തിയത്. പൃഥ്വിരാജ് കുടുംബത്തിലേക്ക് മൂന്നാംവട്ടമാണ് ഫാല്‍ക്കെ പുരസ്‌കാരം എത്തുന്നത്. ശശി കപൂറിന്റെ പിതാവ് പൃഥ്വിരാജ് കപൂര്‍, സഹോദരന്‍ രാജ് കപൂര്‍ എന്നിവര്‍ക്കാണ് നേരത്തേ ഫാല്‍ക്കെ ലഭിച്ചത്.
നിര്‍മ്മാതാവ് കൂടിയായ ശശി കപൂര്‍ 160 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ന്യൂഡല്‍ഹി ടൈംസ് എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായി. മുഹാഫിസ് എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക പരാമര്‍ശവും ലഭിച്ചു. 2011ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























