Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

പ്രകാശ് കരാട്ടിനെ വിമര്‍ശിച്ച് സീതാറാം യെച്ചൂരി, ആണവക്കരാറിന്റെ പേരില്‍ യു.പി.എ. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതു തെറ്റായ തീരുമാനമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി

11 MAY 2015 08:28 AM IST
മലയാളി വാര്‍ത്ത.

പ്രകാശ് കരാട്ടിനെ പരോക്ഷമായി വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആണവക്കരാറിന്റെ പേരില്‍ ഒന്നാം യു.പി.എ. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതു തെറ്റായ തീരുമാനമെന്നാണ് യെച്ചൂരി പറഞ്ഞത്. പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് യെച്ചൂരി ഇക്കാര്യം പറഞ്ഞത്. വിലക്കയറ്റം പോലെയുള്ള മറ്റെന്തെങ്കിലും ജനകീയ പ്രശ്‌നം ഉന്നയിച്ചു വേണമായിരുന്നു പിന്തുണ പിന്‍വലിക്കേണ്ടിയിരുന്നതെന്ന് അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. ആണവകരാറിന്റെ പേരില്‍ പിന്തുണ പിന്‍വലിക്കാന്‍ പാടില്ലായിരുന്നെന്ന് അടുത്തിടെ പറഞ്ഞത് യെച്ചൂരി തിരുത്തി. അതല്ലാതെ മാര്‍ഗമുണ്ടായിരുന്നില്ലെന്നാണ് അദ്ദേഹം ഇന്നലെ അഭിപ്രായപ്പെട്ടത്.
പിന്തുണ പിന്‍വലിച്ചശേഷം 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആണവകരാറിനെ ജനകീയ പ്രശ്‌നമാക്കി അവതരിപ്പിച്ചു വോട്ടാക്കി മാറ്റാന്‍ ഇടതു പാര്‍ട്ടികള്‍ക്കു കഴിഞ്ഞില്ലെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. എന്നാല്‍, ആണവകരാറിനെ എതിര്‍ത്ത പാര്‍ട്ടി നിലപാടില്‍ പശ്ചാത്താപമില്ല. യു.പി.എയുടെ പൊതു മിനിമം പരിപാടിയുടെ ഭാഗമായിരുന്നില്ല ഇന്തോയു.എസ്. ആണവകരാര്‍. അമേരിക്കയുടെ താല്‍പര്യത്തിന് ഒപ്പം നില്‍ക്കാന്‍ ഇന്ത്യക്കുമേല്‍ വന്‍ സമ്മര്‍ദമുണ്ടായിരുന്നു. അതിനെ അനുകൂലിക്കാന്‍ ഇടതു പാര്‍ട്ടികള്‍ക്കു കഴിയില്ലായിരുന്നു.
സി.പി.എം. ഇതുവരെ സ്വീകരിച്ച നിലപാട് തിരുത്തുന്നതാണു യെച്ചൂരിയുടെ വാക്കുകള്‍. യു.പി.എ. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാനുള്ള തീരുമാനം നൂറു ശതമാനം ശരിയാണെന്നായിരുന്നു 2009ല്‍ ചേര്‍ന്ന സി.പി.എം. കേന്ദ്രകമ്മിറ്റി നിലപാട്. അമേരിക്കയുമായി തന്ത്രപ്രധാന സഹകരണമുള്ള സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്നും അന്നത്തെ കേന്ദ്രകമ്മിറ്റി നിലപാട് എടുത്തിരുന്നു. പാര്‍ട്ടിയില്‍നിന്നുള്ള കൊഴിഞ്ഞുപോക്ക് അവസാനിപ്പിക്കുയാണു ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ പ്രഥമ ലക്ഷ്യമെന്ന് യെച്ചൂരി പറഞ്ഞു. ജനവിശ്വാസം മടക്കിക്കൊണ്ടുവരാനുള്ള നടപടി ഉണ്ടാകും. സംഘടനാശക്തി കൂട്ടുന്നതു ചര്‍ച്ച ചെയ്യാന്‍ ഈ വര്‍ഷം പ്ലീനം വിളിച്ചുകൂട്ടും.
പൊതു അജന്‍ഡയുടെ അടിസ്ഥാനത്തില്‍ ഇടതുപാര്‍ട്ടികളെ ഒരുമിച്ചുകൊണ്ടുവരാനുള്ള ശ്രമം നടത്തും. സാമ്പത്തിക നയങ്ങളുടെ പേരിലാണു കോണ്‍ഗ്രസുമായുള്ള പ്രധാന വിയോജിപ്പ്. കോണ്‍ഗ്രസിനുള്ള ബദല്‍ ഇതുവരെ ഉരുത്തിരിഞ്ഞു വന്നിട്ടില്ല. ഇതിനായുള്ള കാത്തിരിപ്പിലാണ്. പാര്‍ലമെന്റില്‍ മതേതര പാര്‍ട്ടികളുമായി സഹകരിക്കും. പാര്‍ലമെന്റിനു പുറത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണു ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (9 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (9 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (10 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (10 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (10 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (10 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (10 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (12 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (12 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (14 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (15 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (15 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (15 hours ago)

Malayali Vartha Recommends