സൂക്ഷിക്കുക... ഹണിട്രാപ്പ് പുതിയ തരത്തില്‍; അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് ലക്ഷങ്ങള്‍

ലോകജനതയുടെ തന്നെ ഒഴിച്ചുകൂടാന്‍ സാധിക്കാത്ത ഒന്നായി മാറിക്കഴിഞ്ഞു വാട്‌സ് ആപ്പ്. ഉപയോഗിക്കാന്‍ ഏറ്റവും എളുപ്പം എന്നത് തന്നെയാണ് ഇതിന്റെ പ്രധാന കാരണം. അതുകൊണ്ട് തന്നെ സാധാരണ ആളുകള്‍ വരെ ഇത് ഉപയോഗിക്കുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്‌കൂള്‍ കുട്ടികള്‍ വരെ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നു. അതിനിടയിലാണ് യുവതീ യുവാക്കളെ ലക്ഷ്യമിട്ട് വാട്‌സ് ആപ്പ് വഴി ഹണിട്രാപ്പ്. ചാറ്റിലൂടെയും കോളിലൂടെയും കെണിയൊരുക്കിയാണ് തട്ടിപ്പ് നടത്തുന്നത്. സംഭവത്തില്‍ സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നൂറിലേറെ പരാതികളാണ് ഇത് സംബന്ധിച്ച് സൈബര്‍ പോലീസ് അന്വേഷിക്കുന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്നാണ് പരാതികളുടെ എണ്ണം വര്‍ധിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുമ്‌ബോള്‍ അതീവജാഗ്രത പുലര്‍ത്തണമെന്നും സൈബര്‍ പോലീസ് മുന്നറിയിപ്പ് നല്‍കി. വ്യാജ പ്രൊഫൈല്‍ ഫോട്ടോ ഉപയോഗിച്ചാണ് വാട്‌സ് ആപ്പ് ഹണിട്രാപ്പിന് കളമൊരുക്കുന്നത്. സുന്ദരിയായ യുവതിയുടേയും യുവാവിന്റെയും ഫോട്ടോ പ്രൊഫൈലാക്കിയുള്ള അക്കൗണ്ടില്‍ നിന്ന് ആദ്യം സന്ദേശം ലഭിക്കും. മറുപടി ലഭിച്ചില്ലെങ്കില്‍ മെസേജുകള്‍ നിരന്തരം എത്തും. ഇതോടെ പലരും ചാറ്റിംഗ് ആരംഭിക്കും. പിന്നീട് അടുത്ത സുഹൃത്തുക്കളായി മാറും. സൃഹൃദ ബന്ധം വീഡിയോ കോളിംഗിലേക്ക് മാറുന്നതോടെ തട്ടിപ്പിന് കളമൊരുക്കും. വീഡിയോ കോളിംഗ് നഗ്‌നത കാണിച്ചാണ് ഇരകളെ വഞ്ചിക്കുന്നത്. എന്നാല്‍ പലപ്പോഴും ഇത്തരം വീഡിയോകള്‍ യഥാര്‍ത്ഥ വീഡിയോ ആയിരിക്കില്ല. ഇതറിയാതെയാണ് പല യുവതീ യുവാക്കളും തട്ടിപ്പുകാരുടെ ഇരകളാകുന്നത്. വീഡിയോ കോളിംഗ് വഴി നഗ്‌നവീഡിയോ പകര്‍ത്തുന്ന സംഘം അവ ഉപയോഗിച്ച് പണം ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തും. ചാറ്റിംഗിലെ മസേജുകള്‍ കാണിച്ചും ഭീഷണിപ്പെടുത്തുന്നവരുണ്ടെന്ന് സൈബര്‍ പോലീസ് അറിയിച്ചു. നിരവധി പേര്‍ക്ക് വഞ്ചനയില്‍ വന്‍ തുകകള്‍ നഷ്ടമായി. മാനക്കേട് ഭയന്ന് പലരും പരാതിപ്പെടാറുമില്ല. ലഭ്യമായ പരാതികളില്‍ നിന്നും +44 +122 എന്നീ നമ്പറുകളില്‍ നിന്നുള്ള വാട്‌സ്ആപ് കോളുകളിലൂടെയാണ് തട്ടിപ്പ് നടന്നതെന്ന് വ്യക്തമായിട്ടുണ്ട്. പരാതികളിന്മേല്‍ ഹൈടെക് സെല്ലും സൈബര്‍ സെല്ലുകളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപരിചിതരുമായി വാട്‌സ് ആപ്പിലൂടെ ചാറ്റിങ് നടത്തുമ്‌ബോള്‍ ഇത്തരം കെണിയെക്കുറിച്ചുകൂടി ഓര്‍ക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha