വിധി ഞെട്ടിച്ചെന്നു സുബ്രഹ്മണ്യം സ്വാമി, അഴിമതിക്കെതിരേയുള്ള പോരാട്ടത്തിനേറ്റ തിരിച്ചടിയാണു ഈ വിധി

ജയലളിതയെ കുറ്റവിമുക്തയാക്കിക്കൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വിധി ഞെട്ടിച്ചെന്നു ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. അഴിമതിക്കെതിരേയുള്ള പോരാട്ടത്തിനേറ്റ തിരിച്ചടിയാണു വിധിയെന്നും വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 1991 മുതല്‍ 1996 വരെയുള്ള കാലയളവില്‍ മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി 66.65 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്നാണു ജയലളിതയ്‌ക്കെതിരെയുള്ള കേസ്.
1996 ല്‍ ഡിഎംകെ സര്‍ക്കാരാണു കേസ് രജിസ്റ്റര്‍ ചെയ്തത്. ജയലളിതയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 28 കിലോ സ്വര്‍ണം, 800 കിലോ വെള്ളി, 10,500 സാരികള്‍, 750 ജോഡി ചെരുപ്പ്, 91 വാച്ചുകള്‍, രത്‌നകമ്മലുകള്‍, 19 കാറുകള്‍ തുടങ്ങിയവ കണ്ടെടുത്തിരുന്നു. എന്നാല്‍ ഇതു സിനിമയില്‍ അഭിനയിച്ചപ്പോള്‍ കിട്ടിയതാണെന്നാണു ജയലളിത കോടതിയില്‍ പറഞ്ഞത്. 1997 മുതല്‍ 2003 വരെ ചെന്നൈയിലെ പ്രത്യേക കോടതിയില്‍ വിചാരണ നടന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























