ബംഗാളിലെ ജനങ്ങള്‍ക്ക് മമത സര്‍ക്കാരിനോട് വെറുപ്പാണ്....കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ബംഗാളില്‍ നടപ്പാക്കാന്‍ മമത അനുവദിക്കുന്നില്ലെന്ന് അമിത് ഷാ

കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ബംഗാളില്‍ നടപ്പാക്കാന്‍ മമത സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാളിലെ ജനങ്ങള്‍ക്ക് മമത സര്‍ക്കാരിനോട് വെറുപ്പാണെന്നും അമിത് ഷാ പറഞ്ഞു. രണ്ട് ദിവസത്തെ ബംഗാള്‍ സന്ദര്‍ശനത്തിനെത്തിയ അമിത് ഷാ ബന്‍കുറയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. ആദിവാസി മേഖലകളിലുള്ളവര്‍ക്ക് വീടുകള്‍ നിര്‍മിക്കാനായി അനുവദിച്ച പണം അവരിലേക്ക് എത്തുന്നില്ല. കര്‍ഷകര്‍ക്കുള്ള 6,000 രൂപയുടെ കേന്ദ്രസഹായം അര്‍ഹതപ്പെട്ടവര്‍ക്ക് നിഷേധിക്കപ്പെടുന്നുവെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
എണ്‍പതിലധികം കേന്ദ്ര പദ്ധതികളുടെ പ്രയോജനം ബംഗാളിലെ സാധാരണക്കാര്‍ക്ക് ലഭിക്കാന്‍ മമത സര്‍ക്കാര്‍ അനുവദിക്കുന്നില്ല. ജനങ്ങളുടെ കണ്ണില്‍ ഭരണ മാറ്റത്തിനുള്ള പ്രതീക്ഷ കാണാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴില്‍ മാത്രമേ ഈ മാറ്റം സാധ്യമാവുകയുള്ളൂവെന്നും അമിത് ഷാ പറഞ്ഞു.
https://www.facebook.com/Malayalivartha

























