ഡല്‍ഹിയില്‍ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന....ദീപാവലി ആഘോഷങ്ങളിൽ നിന്നും പടക്കം നിരോധിക്കാനൊരുങ്ങി ഡല്‍ഹി സർക്കാർ

ഡല്‍ഹിയില്‍ കോവിഡ് രോഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പടക്കം നിരോധിക്കാനൊരുങ്ങി ഡല്‍ഹി ഗവണ്മെന്റ്. അന്തരീക്ഷ മലിനീകരണം വര്‍ധിച്ചതും രോഗികള്‍ വര്‍ധിക്കാന്‍ കാരണമായെന്നും, അന്തരീക്ഷ മലിനീകരണം വര്‍ധിക്കുന്നത് കോവിഡ് രോഗബാധ വര്‍ധിക്കാനും കൊവിഡ് രോഗികള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാകാനും കാരണമാകുമെന്ന നിഗമനത്തിലാണ് ഡല്‍ഹിയില്‍ പടക്കം നിരോധിക്കാനുള്ള തീരുമാനം.നേരത്തെ ബംഗാള്‍ സര്‍ക്കാറും, സിക്കിം, രാജസ്ഥാന്‍, ഒഡിഷ സര്‍ക്കാരുകളും പടക്കം നിരോധിച്ചിരുന്നു. ഡല്‍ഹിയില്‍ ദീപാവലി ആഘോഷം മുന്നില്‍ കണ്ടാണ് ഈ പടക്ക നിരോധനം.
https://www.facebook.com/Malayalivartha

























