അന്തരീക്ഷ മലിനീകരണം രൂക്ഷം... ഡല്‍ഹിയില്‍ പടക്കം നിരോധിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍

അന്തരീക്ഷ മലിനീകരണം രൂക്ഷം... ഡല്‍ഹിയില്‍ പടക്കം നിരോധിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിലാണ് സര്‍ക്കാറിന്റെ നടപടി. ദീപാവലി ആഘോഷങ്ങള്‍ മുന്നില്‍ കണ്ടാണ് നിരോധനം. കൊവിഡ് പ്രതിരോധം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിലയിരുത്തിയിരുന്നു.അതേസമയം ആഘോഷപരിപാടികള്‍ക്ക് ശേഷം സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നുണ്ട്.
നവരാത്രിയ്ക്ക് ശേഷവും, ദസറക്ക് ശേഷവും, രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഈ നടപടി സ്വീകരിക്കുന്നതെന്ന് കെജ്രിവാള്‍ വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha

























