ആന്ധ്രയില്‍ സ്‌കൂള്‍ തുറന്ന് 3 ദിവസത്തിനുള്ളില്‍ 262 വിദ്യാര്‍ഥികളും 160 അധ്യാപകരും കോവിഡ് പോസിറ്റീവ്

മൂന്ന് ദിവസത്തിനു മുമ്പ് സ്‌കൂള്‍ തുറന്ന ആന്ധ്രയില്‍ 262 വിദ്യാര്‍ഥികളും 160 അധ്യാപകരും കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത് ആശങ്ക ഉയര്‍ത്തി. തിങ്കളാഴ്ചയാണ് 9, 10 ക്ലാസുകളില്‍ അധ്യയനം തുടങ്ങിയത്.
കഴിഞ്ഞ ദിവസം 3.93 ലക്ഷം വിദ്യാര്‍ഥികളും 99,000 അധ്യാപകരുമാണ് സ്‌കൂളുകളില്‍ എത്തിയത്. അതില്‍ 0.1 ശതമാനത്തിനു മാത്രമാണ് കോവിഡ് എന്നതിനാല്‍ പരിഭ്രാന്തിക്ക് കാരണമില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
പഞ്ചാബിലും ഈ മാസം 16-ന് കോളജുകളും സര്‍വകലാശാലകളും തുറക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























