ഡിവൈഎസ്പി ജീവനൊടുക്കിയ കേസ്: കെ.ജെ.ജോര്‍ജ് എംഎല്‍എ-യ്ക്ക് അനുകൂല വിധി

ജനപ്രതിനിധികളുടെ പ്രത്യേക കോടതി കര്‍ണാടകയില്‍ ഡിവൈഎസ്പി ജീവനൊടുക്കിയ കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട വിധി, കര്‍ണാടക ഹൈക്കോടതി റദ്ദാക്കി.
കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ കെ.ജെ.ജോര്‍ജ് എംഎല്‍എ-യെ കേസില്‍ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോര്‍ട്ട്, പ്രത്യേക കോടതി തള്ളിയതിനെതിരെ അദ്ദേഹം നല്‍കിയ ഹര്‍ജിയിലാണ് നടപടി.
ഡിവൈഎസ്പിയുടെ മരണത്തെ തുടര്‍ന്നുള്ള വിവാദത്തില്‍ ജോര്‍ജ് മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. ജോര്‍ജിനു പുറമേ, മുന്‍ ഐജി, മുന്‍ എഡിജിപി എന്നിവരും കേസില്‍ കുറ്റാരോപിതരായിരുന്നു.
https://www.facebook.com/Malayalivartha

























