വിഡിയോകോണ്‍ ഗ്രൂപ്പിനു വഴിവിട്ടു വായ്പ അനുവദിച്ച കേസ്: ചന്ദ കോച്ചറിനും ഭര്‍ത്താവിനും എതിരെ ഇഡി കുറ്റപത്രം

ഐസിഐസിഐ ബാങ്ക് മുന്‍ മാനേജിങ് ഡയറക്ടര്‍ ചന്ദ കോച്ചര്‍, ഭര്‍ത്താവും വ്യവസായിയുമായ ദീപക് കോച്ചര്‍, വിഡിയോകോണ്‍ ഗ്രൂപ്പ് പ്രമോട്ടര്‍ വേണുഗോപാല്‍ ദൂത് എന്നിവര്‍ക്കെതിരെ വിഡിയോകോണ്‍ ഗ്രൂപ്പിനു വഴിവിട്ടു വായ്പ അനുവദിച്ച കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമര്‍പ്പിച്ചു. ഇഡി പ്രത്യേക കോടതിയിലെത്തിച്ചത് 5 പെട്ടികള്‍ നിറയെ രേഖകളാണ്.
ഐസിഐസിഐ മേധാവിയായിരിക്കെ ചന്ദ കോച്ചര്‍ ക്രമവിരുദ്ധമായി 1,875 കോടി രൂപ വായ്പ അനുവദിച്ചെന്നും അതിന്റെ പ്രതിഫലമായി ഭര്‍ത്താവിന്റെ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളില്‍ തുകയെത്തിയെന്നുമാണ് ആരോപണം. കേസ് ഈ മാസം 11-ലേക്ക് മാറ്റി.
സിബിഐ കേസെടുത്തതിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചതും അറസ്റ്റ് രേഖപ്പെടുത്തിയതും.
https://www.facebook.com/Malayalivartha

























