ഹൈവേ വേഗപരിധി വര്‍ധന: നിതിന്‍ ഗഡ്കരി ഗതാഗത മന്ത്രാലയ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി

ഹൈവേകളിലെ വേഗപരിധി കൂട്ടുന്നതിന് കേന്ദ്രം ആലോചിക്കുന്നു. ഹൈവേകളില്‍ 100 കിലോമീറ്ററും എക്‌സ്പ്രസ് ഹൈവേകളില്‍ 120 കിലോമീറ്ററുമാണു നിലവില്‍ വേഗപരിധി. സംസ്ഥാനങ്ങള്‍ക്കനുസരിച്ച് ഇതില്‍ വ്യത്യാസവുമുണ്ട്.
സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് 5-15 കിലോമീറ്റര്‍ വരെ വേഗം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് മന്ത്രി നിതിന്‍ ഗഡ്കരി ഗതാഗത മന്ത്രാലയ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
ഗോത്രവര്‍ഗക്കാര്‍ക്ക് മുന്‍ഗണന നല്‍കി രാജ്യത്തെ 115 ആസ്പിരേഷനല്‍ ജില്ലകളിലും ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ തുടങ്ങുമെന്നും ഗഡ്കരി അറിയിച്ചു. കേരളത്തില്‍ വയനാടിന് ഇതിന്റെ പ്രയോജനം ലഭിച്ചേക്കും.
കേരളമടക്കം മഴ കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ബിറ്റുമിനു പകരം കോണ്‍ക്രീറ്റ് റോഡുകള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























