മിഷിഗന്‍ സംസ്ഥാനത്തെ ജനപ്രതിനിധി സഭയിലേക്ക് ഇന്ത്യന്‍ വംശജന്‍

യുഎസിലെ മിഷിഗന്‍ സംസ്ഥാനത്തെ ജനപ്രതിനിധി സഭയിലേക്ക് 93% വോട്ടുകളോടെയാണ് ഡമോക്രാറ്റുകാരനായ ശ്രീ തനേഡര്‍ (56) തിരഞ്ഞെടുക്കപ്പെട്ടു.
ബെളഗാവിയിലെ ദരിദ്രകുടുംബത്തില്‍ ജനിച്ച ശ്രീ തനേഡര്‍ മുംബൈ സര്‍വകലാശാലയില്‍ നിന്നു ബിരുദാനന്തര ബിരുദം നേടിയശേഷം 24-ാം വയസ്സില്‍ യുഎസിലെത്തി ശാസ്ത്രജ്ഞനായി ജോലി ചെയ്ത ശേഷം ബിസിനസിലും വിജയം കൊയ്തു.
ന്യൂയോര്‍ക്ക് അസംബ്ലിയിലേക്ക് സംവിധായിക മീര നായരുടെ മകന്‍ സൊഹ്റാന്‍ മംദാനി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
ന്യൂയോര്‍ക്കില്‍ നിന്നു ജയിച്ച റിച്ചി ടോറസും (32) മൊണ്ടെയ്ര്‍ ജോണ്‍സും (33) ജനപ്രതിനിധി സഭയിലെ ആദ്യ കറുത്തവര്‍ഗക്കാരായ സ്വവര്‍ഗാനുരാഗി അംഗങ്ങള്‍ എന്ന നിലയില്‍ ശ്രദ്ധ നേടുന്നു.
സൗത്ത് ബ്രോന്‍ക്സില്‍നിന്ന് 88% വോട്ടു നേടി വിജയിച്ച ടോറസ്, കഠിനമായ ജീവിതവഴികള്‍ താണ്ടിയും ഒരാള്‍ക്ക് യുഎസ് കോണ്‍ഗ്രസ് അംഗമാകാമെന്നുള്ള സാധ്യതയെയാണു താന്‍ പ്രതിനിധാനം ചെയ്യുന്നതെന്നു പറഞ്ഞു.
ന്യൂയോര്‍ക്ക് നഗരപ്രാന്തങ്ങള്‍ ഉള്‍പ്പെടുന്ന 17-ാം മണ്ഡലത്തില്‍ നിന്നാണ് അഭിഭാഷകനായ മൊണ്ടെയ്‌റിന്റെ വിജയം.
https://www.facebook.com/Malayalivartha

























