അനിശ്ചിത കാലത്തേയ്ക്ക് ഇന്ത്യയില്‍ നിന്നുള്ള പ്രത്യേക വിമാനങ്ങള്‍ക്ക് ചൈനയില്‍ വിലക്ക്

കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രത്യേക യാത്രാവിമാനങ്ങള്‍ അനിശ്ചിത കാലത്തേക്ക് ചൈന വിലക്കി.
കഴിഞ്ഞ വെള്ളിയാഴ്ച ഡല്‍ഹിയില്‍ നിന്നു വുഹാനിലേക്കുള്ള വന്ദേ ഭാരത് വിമാനത്തിലെ 23 ഇന്ത്യക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 19 പേര്‍ക്കും രോഗ ലക്ഷണമുണ്ടായിരുന്നില്ല.
പകര്‍ച്ചവ്യാധിയെ നേരിടാനുള്ള ന്യായവും നീതിയുക്തവുമായ നടപടിയാണ് വിലക്കെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ ന്യായീകരണം.
നേരത്തേ ബ്രിട്ടന്‍, ബെല്‍ജിയം, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളോട് ഇതേ നിലപാട് ചൈന സ്വീകരിച്ചിരുന്നു. ചൈനീസ് ഇതര സന്ദര്‍ശകര്‍ക്കാണ് വിലക്ക് ഉള്ളത്.
അതേസമയം, ചൈനയിലേക്കും ഇങ്ങോട്ടും യാത്ര ചെയ്യാന്‍ ധാരാളം പേരുണ്ടെന്നും ചൈനയുമായി ചര്‍ച്ച നടത്തുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
ഇന്ത്യയും ചൈനയും തമ്മിലുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടില്ലെങ്കിലും, വന്ദേ ഭാരത് മിഷനു കീഴില്‍ വിവിധ ചൈനീസ് നഗരങ്ങളിലേക്ക് എയര്‍ ഇന്ത്യ പ്രത്യേക സര്‍വീസ് നടത്തിയിരുന്നു. നവംബര്‍ 13 മുതല്‍ എല്ലാ ആഴ്ചയും നാലു വിമാന സര്‍വീസ് നടത്താമെന്ന തീരുമാനം ഇതോടെ പുനഃക്രമീകരിക്കേണ്ട സാഹചര്യമായി.
https://www.facebook.com/Malayalivartha

























