ആന്ധ്രാപ്രദേശില്‍ സ്‌കൂളുകള്‍ തുറന്നു.... 575 വിദ്യാര്‍ഥികള്‍ക്കും 829 അധ്യാപകര്‍ക്കും കോവിഡ്

കോവിഡ് പ്രതിസന്ധിക്കിടെ സ്‌കൂളുകള്‍ തുറന്ന ആന്ധ്രാപ്രദേശില്‍ 575 വിദ്യാര്‍ഥികള്‍ക്കും 829 അധ്യാപകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഒന്‍പത്, പത്ത് ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി നവംബര്‍ രണ്ട് മുതലാണ് ആന്ധ്രയില്‍ ക്ലാസുകള്‍ ആരംഭിച്ചത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയാണ് കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഇത്രയും വര്‍ധനവുണ്ടായത്. സംഭവം സംസ്ഥാനത്ത് വലിയ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഒന്‍പത്, പത്ത് ക്ലാസുകളിലേക്ക് 9.75 ലക്ഷം വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇതില്‍ 3.93 ലക്ഷം പേര്‍ ക്ലാസുകളിലെത്തി. 1.11 ലക്ഷം അധ്യാപകരില്‍ 99,000ത്തിലധികം പേര്‍ ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തിയിരുന്നു. എല്ലാ സ്ഥാപനങ്ങളിലും കോവിഡ് സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha

























