പീഡനശ്രമം എതിർത്ത യുവതിയുടെ കണ്ണുകൾ ചൂഴ്ന്നെടുത്തു; രാത്രിയില്‍ മലമൂത്ര വിസര്‍ജ്ജനത്തിനായി വീടിന് പുറത്തിറങ്ങിയ യുവതിയെ കാത്തിരുന്നത് മണിക്കൂറുകൾ, അപരിചിതനായ ആള്‍ കടന്നുപിടിക്കുകയും പീഡനത്തിന് ശ്രമിക്കുകയുമായിരുന്നുവെന്നും പ്രതിരോദിച്ചതോടെ ഇയാള്‍, മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് യുവതിയുടെ കണ്ണുകള്‍ ചൂഴ്ന്നെടുത്തെന്നും യുവതി

കൊറോണ വ്യാപനത്തിന് പിന്നാലെ രാജ്യത്ത് പീഡനവാർത്തകൾ ഏറെ റിപ്പോർട്ട് ചെയ്യുകയാണ്. ഏറെ ഞെട്ടിക്കുന്ന വാർത്തകളാണ് ദിനംപ്രതി പുറത്തേക്ക് വരുന്നത്. രാത്രിയില്‍ മലമൂത്ര വിസര്‍ജ്ജനത്തിനായി വീടിന് പുറത്തിറങ്ങിയ യുവതിയെ പീഡിപ്പിക്കാന്‍ കാത്തിരുന്നത് മണിക്കൂറുകൾ. യുവതി പീഡനശ്രമം എതിര്‍ത്തതോടെ 37കാരിയുടെ കണ്ണുകള്‍ അജ്ഞാതന്‍ ചൂഴ്ന്നെടുത്തതായി പരാതി. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം നടന്നത്. രാത്രിയില്‍ മലമൂത്ര വിസര്‍ജ്ജനത്തിനായി പുറത്തിറങ്ങിയ തന്നെ അപരിചിതനായ ആള്‍ കടന്നുപിടിക്കുകയും പീഡനത്തിന് ശ്രമിക്കുകയുമായിരുന്നുവെന്നും പ്രതിരോദിച്ചതോടെ ഇയാള്‍, മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് യുവതിയുടെ കണ്ണുകള്‍ ചൂഴ്ന്നെടുത്തെന്നും പോലീസില്‍ നല്‍കിയ പരാതിയില്‍ യുവതി വ്യക്തമാക്കുകയുണ്ടായി.
ഇതേതുടർന്ന് യുവതി ഉറക്കെ ശബ്ദമുണ്ടാക്കിയത് കേട്ട് നാട്ടുകാര്‍ ഓടിയെത്തുകയും രക്ഷപ്പെടുത്തുകയുമായിരുന്നു. ഇവരെ ഉടന്‍ അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും ചെയ്തു. പൂനെ റൂറല്‍ എസ്പി അഭിനവ് ദേശ്മുഖ് സംഭവസ്ഥലത്തെത്തുകയും പരിശോധന നടത്തുകയും ചെയ്യുകയായിരുന്നു. പ്രതിയ്ക്കെതിരെ പോലീസ് കേസെടുത്തെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha

























