ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുല്ലക്കുട്ടിയെകൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍

ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുല്ലക്കുട്ടിയെകൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. മലപ്പുറത്ത് വെച്ച് ആയിരുന്നു സംഭവം നടന്നത് . മലപ്പുറം വെളിയങ്കോട് സ്വദേശി അഫ്സലിനെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതി അബ്ദുള്ളക്കുട്ടി സഞ്ചരിച്ച കാര്‍ മുന്നോട്ടെടുക്കാന്‍ അനുവദിക്കാതെ തടഞ്ഞുനിര്‍ത്തിയെന്നും അസഭ്യം പറഞ്ഞ ശേഷം ഗ്ലാസുകള്‍ എറിഞ്ഞുടക്കാന്‍ ശ്രമിച്ചെന്നുമാണ് കേസ് . എന്നാല്‍ ഈ സംഭവത്തിന് രണ്ടത്താണിയിലുണ്ടായ അപകടവുമായി ബന്ധമില്ലെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























