ദീപാവലി ദിനത്തിൽ പടക്കം പൊട്ടണ്ട ; നിരോധനമേര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍

പടക്കമില്ലാതെ എന്ത് ദീപാവലി എന്ന് ചോദിക്കുന്നവരാണ് അധികവും. എന്നാൽ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പടക്കം പൊട്ടിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയാണ് ഇക്കാര്യം അറിയിച്ചത്.പടക്കങ്ങളുടെ ഉപയോഗം അന്തരീക്ഷ മലിനീകരണത്തിനും ഇത് കോവിഡ് രോഗികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന വിദഗ്ധരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഡല്‍ഹി, രാജസ്ഥാന്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് നിരോധനമുണ്ട്. ഹരിയാനയില്‍ ഭാഗകമായാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കര്‍ണാടകയില്‍ വ്യാഴാഴ്ച 3,100 കോവിഡ് കേസുകളും 31 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 8.38 ലക്ഷമായി.
https://www.facebook.com/Malayalivartha

























