ലവ് ജിഹാദിനെതിരെയുള്ള നിയമ നിര്‍മാണം ഉടൻ ആരംഭിക്കും...ലവ് ജിഹാദിന്‍റെ പേരിലുള്ള മതപരിവര്‍ത്തനം ഗൗരവമായി കാണുന്നുവെന്ന് യെദിയൂരപ്പ

ലവ് ജിഹാദിന്‍റെ പേരിലുള്ള മതപരിവര്‍ത്തനം ഗൗരവമായി കാണുന്നുവെന്നും നിയമനിര്‍മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെന്നും കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ. മംഗളൂരുവില്‍ നടന്ന ബി.ജെ.പി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലവ് ജിഹാദിനെതിരെയുള്ള നിയമ നിര്‍മാണം സംബന്ധിച്ച് ഉന്നത് ഉദ്യോഗസ്ഥരുമായി ഇതിനകം ചര്‍ച്ച നടത്തികഴിഞ്ഞു. ഇനി നിയമം തയ്യാറാക്കി നടപ്പാക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ലവ് ജിഹാദിനെതിരെ നിയമം കൊണ്ട് വരുമെന്ന് യു.പി, ഹരിയാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ അറിയിച്ചതിന് പിന്നാലെയാണ് കര്‍ണാടകയുടേയും പ്രതികരണമുണ്ടായത്. തുടര്‍ന്നാണ് പാര്‍ടി യോഗത്തിലും വിഷയത്തില്‍ അദ്ദേഹത്തിന്‍റെ പ്രതികരണമുണ്ടായത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ രേഖകളിലും അന്വേഷണത്തിലും കേരളത്തില്‍ ലൗ ജിഹാദ് നടന്നതായി കണ്ടെത്തിയിട്ടില്ലെന്ന് നേരത്തേ വിശദീകരണമുണ്ടായിരുന്നു. ലോക്‌സഭയില്‍ ബെന്നി ബെഹന്നാന്‍ എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സഹമന്ത്രി ഇക്കാര്യം അറിയിച്ചത്.
കേരളത്തില്‍ രണ്ട് മത വിഭാഗക്കാര്‍ തമ്മില്‍ വിവാഹം നടന്നിട്ടുണ്ടെന്നും എന്നാല്‍ എന്‍.ഐ.ഐ അടക്കം അന്വേഷിച്ചിട്ടും ലൗ ജിഹാദ് നടന്നതായി കണ്ടെത്തിയിട്ടില്ലെന്നും സഹമന്ത്രി വിശദീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha

























