ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിച്ച പടക്കങ്ങള്‍ വില്‍ക്കുന്നതിനെതിരെ ഭീഷണി...മുസ്ലിം വ്യാപാരികള്‍ക്ക് നേരെ ഹിന്ദുത്വപ്രവര്‍ത്തകരുടെ ആക്രമണം

മധ്യപ്രദേശിലെ ദെവാസില്‍ മുസ്ലിം വ്യാപാരികള്‍ക്ക് നേരെ ഹിന്ദുത്വപ്രവര്‍ത്തകരുടെ ആക്രമണം. ദീപാവലിക്ക് ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിച്ച പടക്കങ്ങള്‍ വില്ക്കുന്നതിനെതിരായാണ് ഭീഷണി.
ഹിന്ദുമതവികാരം വൃണപ്പെട്ടതായി ആരോപിച്ചാണ് ഹിന്ദുത്വപ്രവര്‍ത്തകര്‍ മുസ്ലിം വ്യാപാരികളെ ആക്രമിച്ചത്. കാവി ഷാള്‍ കഴുത്തില്‍ ചുറ്റിയ ഒരുകൂട്ടം ഹിന്ദുത്വപ്രവര്‍ത്തകര്‍ കടയിലേക്ക് ഇടിച്ചുകയറി കച്ചവടക്കാരെ ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.
'ഈ കടയില്‍ നിന്ന് ലക്ഷ്മിയുടെ ചിത്രം പതിച്ച പടക്കമോ ഗണപതിയുടെയോ ചിത്രം പതിച്ച പടക്കമോ വിറ്റാല്‍, നിങ്ങള്‍ ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകും' ഹിന്ദത്വ പ്രവര്‍ത്തകരില്‍ ഒരാള്‍ കടയുടമയെ ഭീഷണിപ്പെടുത്തുന്നതായി വീഡിയോയില്‍ കാണാം. 'ദയവായി ദേഷ്യപ്പെടരുതെന്ന് കടയുടമ ആക്രമകളോട് പറയുന്നുണ്ട്. എന്നാല്‍ മുസ്ലിങ്ങള്‍ രാജ്യത്തിന് എതിരാണെങ്കില്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് എതിരാണെന്നാണ് അക്രമികള്‍ ഭീഷണിപ്പെടുത്തി.
https://www.facebook.com/Malayalivartha

























