കശ്മീരില്‍ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ....ഒരു ഭീകരനെ സൈന്യം വധിച്ചു...ജമ്മു കശ്മീര്‍ പോലീസും സൈന്യവും സംയുക്തമായി നടത്തുന്ന ഓപ്പറേഷന്‍ ഇപ്പോഴും തുടരുന്നു

ജമ്മു കശ്മീരില്‍ പാംപോറിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കീഴടങ്ങി. നേരത്തെ, ഒരു ഭീകരനെ സൈന്യം വധിക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ ദിവസം വൈകുന്നേരം മുതല്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.ഇന്ത്യന്‍ സൈന്യവും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തുന്നത്.
പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മേഖലയില്‍ പരിശോധന നടത്താനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരന്‍ കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha

























