കൊറിയര്‍ വഴി മുപ്പത്തിമൂന്ന് ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്ന് കടത്താന്‍ ശ്രമം

ബാംഗ്ലൂര്‍ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച മുപ്പത്തിമൂന്ന് ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്ന് പിടികൂടി. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള അഞ്ച് ലേഡീസ് സ്ലിപ്പറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കൊറിയര്‍ വഴിയാണ് കടത്താന്‍ ശ്രമം നടത്തതിയത്.
വിദേശത്ത് നിന്നും കൊറിയറില്‍ സ്ലിപ്പറുകളിലും സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലും മയക്കുമരുന്ന് കയറ്റി അയയ്ക്കുന്നു.
മുമ്പ് കൊറിയര്‍ വഴി ആഫ്രിക്കയില്‍ നിന്നും കെഎഎയിലേക്ക് മയക്കുമരുന്ന് അയച്ചിരുന്നു. 241 ഗ്രാം മയക്കുമരുന്നാണ് അപ്പോള്‍ പിടിച്ചെടുത്തത്. അതിന്റെ വില 12 ലക്ഷം രൂപയാണ്. അജ്ഞാത വ്യക്തികളുടെ പേരിലാണ് കൊറിയര്‍ അയയ്ക്കുന്നത്. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
https://www.facebook.com/Malayalivartha

























