കാമുകനുമൊത്തുള്ള ഭാര്യയുടെ നഗ്‌നവീഡിയോ കണ്ട് ഭര്‍ത്താവ് ചെയ്തത്?

കാമുകനുമൊത്തുള്ള ഭാര്യയുടെ നഗ്‌നവീഡിയോ കണ്ട ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. 50കാരനായ റഫീക്ക് മുഹമ്മദ് യൂനസ് എന്നയാളാണ് പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് യൂനസും ഭാര്യ നസ്രീമും മൂന്ന് മക്കളും ഭീവാണ്ടിയിലെ അനസ് നഗറിലായിരുന്നു താമസിച്ചിരുന്നത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് യൂനസിന് ജോലി നഷ്ടമായി. ഇതോടെ ഭാര്യയും മക്കളും അവളുടെ സഹോദരിയുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു.
അതിനിടെ യൂനസിന്റെ ഭാര്യയും കാമുകനും ഒപ്പമുള്ള നഗ്‌നവീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഈ വീഡിയോ യൂനസും കാണാന്‍ ഇടയായി. ഇതില്‍ യൂനസ് പ്രകോപിതനായിരുന്നു. തുടര്‍ന്ന് സഹോദരിയുടെ വീട്ടിലെത്തി യൂനസ് ഭാര്യയെ മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്ക് പിന്നാലെ പൊലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങുകയും ചെയ്തു.
https://www.facebook.com/Malayalivartha

























