ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന് ... കോവിഡ് പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ക്കിടെയാണ് വോട്ടെടുപ്പ്

ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന് . കോവിഡ് പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ക്കിടെയാണ് വോട്ടെടുപ്പ്. 15 ജില്ലകളിലെ 78 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് നടക്കുക. വൈകിട്ടോടെ വിവിധ ദേശീയ ചാനലുകളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങളും പുറത്ത് വരും. ശക്തമായ ആരോപണ പ്രത്യാരോപണങ്ങളോടെയായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനങ്ങള്‍ കടന്ന് പോയത്. തൊഴിലില്ലായ്മ, കോവിഡ് പ്രതിസന്ധി എന്നിവയില്‍ ഊന്നിയായിരുന്നു പ്രചരണം. ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിന്റെ ആരോപങ്ങള്‍ക്ക് മറുപടി പറയേണ്ട അവസ്ഥയിലേക്ക് എന്‍.ഡി.എ മുന്നണി എത്തപ്പെട്ടു.
ഇരട്ട എഞ്ചിന്റെ ശക്തിയുള്ള എന്‍.ഡി.എ സര്‍ക്കാര്‍ ബീഹാറിനെ പുതിയ ഉയരങ്ങളില് എത്തിക്കുമെന്ന വാഗ്ദാനമാണ് പ്രാധാന മന്ത്രി നരേന്ദ്ര മോദി നല്‍കുന്നത്.പുര്‍ണയില്‍ നടന്ന അവസാന റാലിയില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിതീഷ് കുമാര്‍ വോട്ട് തേടിയത്.
"
https://www.facebook.com/Malayalivartha

























