ലൈംഗിക ഉത്തേജക ഗുളികളുടെ അമിത ഉപയോഗം; യുവാവിന് നല്‍കേണ്ടി വന്നത് സ്വന്തം ജീവിന്‍; അവിവാഹിതനായി യുവാവിന് സംഭവിച്ച ദാരുണാന്ത്യത്തില്‍ ഞെട്ടിത്തരിച്ച് വീട്ടുക്കാര്‍; പോലീസിന്റെ നിഗമനം ഇങ്ങനെ

വിദ്യാസമ്പന്നായി യുവാവ്. സ്വകാര്യ കമ്പനിയില്‍ ഭേദപ്പെട്ട ജോലി. നാട്ടുക്കാരുടെയും വീട്ടുക്കാരുടെയും ഇടയില്‍ നല്ല പേര്. അതുകൊണ്ടു തന്നെ അമിതമായി ലൈംഗിക ഉത്തേജന ഗുളിക കഴിച്ചാണ് 25കാരന്‍ മരിച്ചതെന്ന റിപ്പോര്‍ട്ട് അവരെ ഞെട്ടിക്കുകയാണ്. ഭോപ്പാലിലാണ് സംഭവം. വ്യാഴാഴ്ചയാണ് ബാബു മീണ എന്ന യുവാവ് മരിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 10 ലൈംഗിക ഉത്തേജന ഗുളികകള്‍ കഴിച്ച യുവാവിനെ കടുത്ത ശ്വാസം തടസ്സം നേരിട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍ ആത്മഹത്യകുറിപ്പോ മറ്റ് സൂചനകളോ കണ്ടെടുത്തിട്ടില്ലെന്ന് എസ്ഐ ദേവേന്ദ്ര പറഞ്ഞു. അവിവാഹിതനായ ബാബു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഡിസംബര്‍ ഏഴിന് ബാബു നിരവധി ലൈംഗിക ഉത്തേജന ഗുളികകള്‍ കഴിച്ചതായി സഹോദരന്‍ സോനു പോലീസിനോട് പറഞ്ഞു. ഗുളിക കഴിച്ച ശേഷം കടുത്ത ക്ഷീണം, ഛര്‍ദ്ദി, വയറുവേദന എന്നിവ അനുഭവപ്പെട്ടു. ഡോക്ടറെ കണ്ടെങ്കിലും ആരോഗ്യ നില വഷളായി.
ഡിസംബര്‍ ഒമ്പതിന് മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചക്ക് രണ്ട് മണിയോടെ കടുത്ത ശ്വാസം നേരിട്ടതിനെ തുടര്‍ന്ന് മരിച്ചു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം അറിയാനാകൂവെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha






















