ജന്മദിനത്തില്‍ ആ പ്രഖ്യാപനമെത്തി; രജനികാത്ത് മത്സരക്കും, മണ്ഡലം തിരുവണ്ണാമല; പാര്‍ട്ടി സമിതികളില്‍ അഞ്ചു ശതമാനം വനിതാ പ്രാതിനിധ്യം; പൊങ്കല്‍ ദിവസം പാര്‍ട്ടി പ്രഖ്യാപിക്കും

ആരാധകരും തമിഴ് രാഷ്ട്രീയവും കാത്തിരുന്ന പ്രഖ്യാപനം ജന്മദിനത്തിലെത്തി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രജനീകാന്ത് മത്സരിക്കുമെന്ന കാര്യത്തിലും ഉറപ്പായി. തിരുവണ്ണാമലയില്‍ നിന്നു മത്സരിക്കുമെന്നാണ് രജനികാന്തിന്റെ സഹോദരന്‍ സത്യനാരാണയ റാവു പറയുന്നത്. ദൈവ നിശ്ചയമുണ്ടെങ്കില്‍, രജനീകാന്തിന്റെ കന്നി തിരഞ്ഞെടുപ്പു മത്സരം തിരുവണ്ണാമലയില്‍ നിന്നാകും- തിരുവണ്ണാമല അരുണഗിരി നാഥര്‍ ക്ഷേത്രത്തില്‍ രജനിക്കായി മൃത്യജ്ഞയ ഹോമം നടത്തിയ ശേഷം സത്യനാരായണ റാവു പറഞ്ഞു.
രജനി മക്കള്‍ മന്‍ട്രം ഭാരവാഹികളുമായി താരവും പാര്‍ട്ടി ഓവര്‍സിയര്‍ തമിഴരുവി മണിയന്‍, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ അര്‍ജുന മൂര്‍ത്തി എന്നിവരും നടത്തിയ ചര്‍ച്ചയില്‍ രജനീകാന്ത് രൂപീകരിക്കുന്ന പാര്‍ട്ടിയുടെ എല്ലാ സമിതികളിലും ചുരുങ്ങിയതു അഞ്ചു ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ തീരുമാനിച്ചിരുന്നു. രജനി മക്കള്‍ മന്‍ട്രം കണ്‍വീനര്‍ വി.എം.സുധാകറും യോഗത്തില്‍ പങ്കെടുത്തു.
ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ പ്രാതിനിധ്യവും കമ്മിറ്റികളില്‍ ഉറപ്പാക്കണമെന്നു നേതൃത്വം നിര്‍ദേശിച്ചു. ബൂത്ത് തല കമ്മിറ്റികളുടെ രൂപീകരണം പൂര്‍ത്തിയാക്കാന്‍ താരം നിര്‍ദേശം നല്‍കി. ബൂത്ത് തലം മുതല്‍ വനിതാ പ്രാതിനിധ്യമുറപ്പാക്കണം. ഇന്ന് 70-ാം ജന്മദിനാഘോഷത്തിനു ശേഷം രജനീകാന്ത് 14നു ഷൂട്ടിങ്ങിനായി ഹൈദരാബാദിലേക്കു തിരിക്കും. പിന്നീട് പാര്‍ട്ടി പ്രഖ്യാപിക്കുന്ന തീയതി അറിയിക്കുന്നതിനായിരിക്കും താരം തിരിച്ചെത്തുക. 31-നാണു തീയതി പ്രഖ്യാപനം. പൊങ്കല്‍ ദിവസം പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണു സൂചന.
നേരത്തെ പാര്‍ട്ടിയിലെ വിവിധ കമ്മിറ്റികള്‍ക്കു രൂപം നല്‍കാനുള്ള തിരക്കിട്ട ചര്‍ച്ചകള്‍ രജനീകാന്ത് നടത്തിയിരുന്നു. പാര്‍ട്ടി ഓവര്‍സിയര്‍ തമിഴരുവി മണിയന്‍, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ അര്‍ജുന മൂര്‍ത്തി എന്നിവര്‍ക്കൊപ്പം താരം മക്കള്‍ മന്‍ട്രം ജില്ലാ ഭാരവാഹികളുമായി ചര്‍ച്ച നടത്തി. പാര്‍ട്ടിയുടെ ഉന്നതതല കമ്മിറ്റിയാകുമെന്ന് കരുതപ്പെടുന്ന നിര്‍വാഹക സമിതിയുടെ ഘടന, ഉള്‍പ്പെടുത്തേണ്ട അംഗങ്ങള്‍ എന്നിവ ചര്‍ച്ചയില്‍ വിഷയമായി. നിര്‍വാഹക സമിതിക്കു പാര്‍ട്ടി രൂപീകരണത്തിനു മുന്‍പേ രൂപം നല്‍കാനാണു ശ്രമം. രജനി മക്കള്‍ മന്‍ട്രത്തില്‍നിന്നുള്ളവരും സമിതിയിലുണ്ടാകും. മന്‍ട്രത്തിനു പുറത്തുനിന്നുള്ള രണ്ടു പേരെ ഉന്നത പദവികളില്‍ നിയമിച്ചതു നേരത്തെ അസ്വാരസ്യമുണ്ടാക്കിയിരുന്നു.
https://www.facebook.com/Malayalivartha






















