ആദ്യഭാര്യ ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആത്മഹത്യ ചെയ്തു .... ഭാര്യ മരിച്ച് ഒരു വര്‍ഷത്തിനുശേഷം റയീസ് വീണ്ടും വിവാഹിതനായി... ആദ്യ വിവാഹത്തിലെ രണ്ടു ആണ്‍മക്കളും രണ്ടാനമ്മയും തമ്മില്‍ ഒത്തുപോകില്ലായിരുന്നു, റിഹാനായും റയീസും തമ്മില്‍ വഴക്ക് പതിവെന്ന് അയല്‍ക്കാര്‍, നിവര്‍ത്തിയില്ലാതെ മൂന്നു മക്കളെയും ഭാര്യയെയും കൊലപ്പെടുത്തി വ്യവസായി ജീവനൊടുക്കി

ആദ്യഭാര്യ ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആത്മഹത്യ ചെയ്തു .... ഭാര്യ മരിച്ച് ഒരു വര്‍ഷത്തിനുശേഷം റയീസ് വീണ്ടും വിവാഹിതനായി... ആദ്യ വിവാഹത്തിലെ രണ്ടു ആണ്‍മക്കളും രണ്ടാനമ്മയും തമ്മില്‍ ഒത്തുപോകില്ലായിരുന്നു, റിഹാനായും റയീസും തമ്മില്‍ വഴക്ക് പതിവെന്ന് അയല്‍ക്കാര്‍, നിവര്‍ത്തിയില്ലാതെ മൂന്നു മക്കളെയും ഭാര്യയെയും കൊലപ്പെടുത്തി വ്യവസായി ജീവനൊടുക്കി.
യുപി മീററ്റ് സ്വദേശിയായ വ്യവസായി റയീസ് അഹമ്മദ് ആണ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. പരീക്ഷിത്ഗഡ് മേഖലയിലെ ഇയാളുടെ വീട്ടില്‍ നിന്നും ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടോടെയാണ് മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നത്.ഡല്‍ഹിയില്‍ ഇരുമ്പ് വ്യാപാരം നടത്തിവരികയാണ് റയീസ്. തൂങ്ങിമരിച്ച നിലയിലായിരുന്നു ഇയാളുടെ മൃതദേഹം. ഭാര്യ റിഹാന മക്കളായ അഫ്വാന്‍, ആയത്, ഹൈദര്‍ എന്നിവരുടെ മൃതദേഹം കട്ടിലില്‍ കിടക്കുന്ന നിലയിലും. റയീസിന്റെ രണ്ടാം ഭാര്യയാണ് കൊല്ലപ്പെട്ട റിഹാന.
പൊലീസ് പറയുന്നതനുസരിച്ച് ഇയാളുടെ ആദ്യഭാര്യ ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഈ വിവാഹത്തിലുള്ളത് രണ്ട് ആണ്‍മക്കളാണ്. ഭാര്യമരിച്ച് ഒരുവര്‍ഷം കഴിഞ്ഞായിരുന്നു റിഹാനയുമായുള്ള വിവാഹം.ഈ ബന്ധത്തില്‍ ഒരു മകളുമുണ്ട്. റിഹാനായും റയീസും തമ്മില്‍ വഴക്ക് പതിവായിരുന്നു എന്നാണ് അയല്‍വാസികളുടെ മൊഴി. ഇതിന് പുറമെ ഇയാളുടെ മക്കളും രണ്ടാനമ്മയും തമ്മില്‍ ഒത്തുപോകില്ലായിരുന്നു. ഇതും റയീസിനെ അലട്ടിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.സംഭവം നടക്കുന്ന ദിവസവും ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബത്തെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ജീവനൊടുക്കിയത്. ഇത്തരമൊരു കടുംകൈ ചെയ്തതിന് കുടുംബത്തോട് മാപ്പപേക്ഷിച്ചു കൊണ്ട് റയീസ് തയ്യാറാക്കിയ ആത്മഹത്യാകുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
L
https://www.facebook.com/Malayalivartha






















