ജമ്മു കശ്മീരില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീകരാക്രമണം... ബരാമുള്ളയിലെ സോപോരില്‍ വൈകീട്ടോടെയായിരുന്നു സംഭവം, രണ്ടു പേര്‍ക്ക് പരിക്ക്

ജമ്മു കശ്മീരില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീകരാക്രമണം. ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബരാമുള്ളയിലെ സോപോരില്‍ വൈകീട്ടോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാഹന പരിശോധനയ്ക്കായി എത്തിയ പോലീസ് സംഘത്തിന് നേരെ വാഹനങ്ങളില്‍ എത്തിയ ഭീകരര്‍ ഗ്രനേഡ് എറിയുകയായിരുന്നുവെന്ന് ദൃക് സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
R
https://www.facebook.com/Malayalivartha























