തമിഴ് മക്കൾ രാഷ്ട്രീയം .. തലൈവാ തലൈവാ ഇതെപ്പടിയിരുക്ക് കമൽ - രജനി തമിഴകം വാഴാൻ പോകുന്നു

തമിഴ് മക്കളുടെ രാഷ്ട്രീയം ഇളകി മറിയാൻ തയ്യാറെടുത്തു കഴിഞ്ഞിരിക്കുന്നു. രണ്ട് താരരാജാക്കന്മാർ രാഷ്ട്രീയത്തിൻ്റെ മണ്ണിലേക്ക് കാൽ കുത്തുകയാണ്.തമിഴ്നാട് രാഷ്ട്രിയം എന്നും മാറ്റിമറിച്ചിട്ടുള്ളത് സിനിമ രാഷ്ട്രീയക്കാരാണ്. തമിഴ്നാടിനെ സംബന്ധിച്ചിടത്തോളം എല്ലാ ജാതിക്കാർക്കും സമ്മതമുള്ള പൊതുവായ വ്യക്തികൾ സിനിമക്കാരാണ്.
ആന്ധ്രയിൽ എൻ ടി ആറും തമിഴ്നാട്ടിൽ എം.ജി.ആറും 'എന്നാൽ കേരളത്തിൽ സിനിമക്കാർ രാഷ്ട്രീയത്തിൽ വരുന്നത് - സിനിമയിൽ ഇടം കുറയുമ്പോൾ അല്ലെങ്കിൽ വിശ്രമത്തിനു വേണ്ടി. മുകേഷ് തന്നെ ഉദാഹരണം. സിനിമയിൽ നിന്ന് രാഷ്ട്രീയത്തിൽ വന്നിട്ട് എന്തു നേട്ടം ജനങ്ങൾക്ക് ഉണ്ടായി. വോട്ടർമാർക്ക് എം എൽ എ യെ മണ്ഡലത്തിൽ കാണാൻ കൂടിയില്ല'ഭരണത്തിൻ്റെ പ്രായോഗികത മനസ്സിലാക്കാൻ കഴിയാത്തവരാണ് ഇവിടുത്തെ സിനിമക്കാർ 'ചാലക്കുടി മണ്ഡലത്തിൽ നിന്ന് കരകയറിപ്പോയ ഇന്നസെൻ്റ് രണ്ടാമത് വന്നപ്പോൾ വോട്ടർമാർ തിരിച്ചയച്ചില്ലേ? ഇവിടെ സിനിമക്കാർ രാഷ്ട്രീയത്തിൽ വരുന്നത് സ്ഥാനമോഹികളായിട്ടാണ്. കെ പി എ സി ലളിതയ്ക്ക് വടക്കാഞ്ചേരി മണ്ഡലം 2016ൽ കൊടുത്തപ്പോൾ ശക്തമായ എതിർപ്പ് ഉണ്ടായി. ഒടുവിൽ അതിൽ നിന്ന് പിന്മാറ്റി ഭരണം വന്നപ്പോൾ സംഗീത നാടക അക്കാദമി ചെയർപേഴ്സൺ ആക്കി വിശ്രമസ്ഥലം കൊടുത്തു. ഇതൊക്കെ കേരളത്തിൻ്റെ കാര്യം.
തമിഴ്നാട്ടിൽ രണ്ടു സാഗരങ്ങൾ സംഗമിക്കാൻ പോകുകയാണ്. തമിഴ്നാടിന് ഒരു പുതിയ രാഷ്ട്രീയം ഉദയം ചെയ്യുമോ? വോട്ടർമാരിൽ അറുപത് ശതമാനവും സ്ത്രീകളാണ്.അത് കൊണ്ട് മുഖം നോക്കിയും താരപരിവേഷം നോക്കിയും വോട്ട് ലഭിക്കാം. ശക്തനായ ഒരു നേതാവിൻ്റെ അഭാവം ഇന്ന് തമിഴകത്ത് ഉണ്ട്.കമൽ ഹാസന് വരേണ്യവർഗ്ഗത്തിൻ്റെ ഇടയിൽ സ്വാധീനം ഉണ്ട്. രജനിയക്ക് താഴെത്തട്ടിലെ ജനങ്ങളുടെ ഇടയിലും പ്രീതി നേടിയിട്ടുണ്ട്. രജനിക്കും കമലിനും മൻട്രങ്ങളുണ്ട്.
എന്നാൽ എം ജി ആർ ഉണ്ടാക്കിയ മൻ ട്രത്തിൻ്റെ അത്രയും ആഴം ഉണ്ടോ എന്ന് സംശയം കമലിൻ്റെ പാർട്ടിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നാല് ശതമാനം വോട്ട് നേടാൻ കഴിഞ്ഞിട്ടുണ്ട്. രജനിക്ക് എത്ര നേടാൻ കഴിയും എന്നുള്ളത് കണ്ടറിയണം.ഇവരുടെ മേൽ താരാരാധന ഉണ്ടെങ്കിലും അത്ര എത്ര വോട്ടായി മാറും എന്നുള്ളതാണ് അറിയേണ്ടത്.
നമ്മുടെ സംസ്ഥാനത്തെ പോലെ തമിഴ്നാട്ടിലും ജാതി രാഷ്ട്രീയം മുഖ്യമാണ്. തേവർ, വണ്ണിയർ, കൗണ്ടർ, നാടാർ - ഈ ജാതി വിഭാഗങ്ങളാണ് തമിഴ്നാട് രാഷ്ട്രീയത്തെ നിർണയിക്കുന്നത്.കൂടാതെ ന്യൂനപക്ഷ സമുദായങ്ങളും ഉണ്ട്. ഇവിടെയാണ് കമലിൻ്റെയും രജനിയുടെയും തമിഴ് രാഷ്ട്രീയത്തിലെ സാധ്യതകൾ തുറക്കുന്നത്. തമിഴ്നാട്ടിൽ ഭരണവിരുദ്ധ വികാരം ഇപ്പോൾ ശക്തമാണ്. പത്തു വർഷമായി അധികാരം AIADMK ആണ്. എന്നാൽ ഈ രണ്ട് സാഗരങ്ങൾ ഇറങ്ങുമ്പോൾ വോട്ടുകൾ എങ്ങോട്ട് മാറും. പുത്തൻ തലമുറ എങ്ങോട്ട് തിരിയും എന്നുള്ളതും പ്രധാനമാണ്.
നിലവിലുള്ള രണ്ട് പ്രസ്ഥാനങ്ങളിലൂടെയും യുവജനങ്ങൾക്ക് വളർന്ന് വരാനുള്ള അവസരം കിട്ടില്ല. യുവനിരയ്ക്ക് രാഷ്ട്രീയത്തിൽ വളർന്നു വരാനുള്ള ഇടം എവിടെയായിരിക്കും. അവിടെയാണ് രജനിയുടെയും കമലിൻ്റെയും പ്രസക്തി. ഇവരിലൂടെ തമിഴ് രാഷ്ട്രീയം ഇളകി മറിയുമോ? പുതിയ ഫോർമുലകൾ തമിഴ് രാഷ്ട്രീയത്തിൽ രൂപം കൊള്ളുമോ?
"https://www.facebook.com/Malayalivartha























