അര്‍ദ്ധരാത്രിയിൽ ഫോണിൽ ഒരു വിളി; കാമുകിയുടെ ആവശ്യം കേട്ടതോടെ ഞെട്ടിത്തരിച്ച് യുവാവ് ; ഉടനെ തന്നെ വീട്ടില്‍ നിന്ന് ചാടി പുറപ്പെട്ട് പതിനാറുകാരന്‍; ഒടുവിൽ സംഭവിച്ചത് !ഞെട്ടിക്കുന്ന കൊലപാതകം

അര്‍ദ്ധരാത്രിയിൽ ഫോണിൽ ഒരു വിളി. കാമുകിയുടെ ആവശ്യം കേട്ടതോടെ ഞെട്ടിത്തരിച്ച് യുവാവ് . ഉടനെ തന്നെ വീട്ടില്‍ നിന്ന് ചാടി പുറപ്പെട്ട് പതിനാറുകാരന്‍ . ഒടുവിൽ സംഭവിച്ചത് ഞെട്ടിക്കുന്ന കൊലപാതകം . കാമുകി വിളിച്ചതിന് പിന്നാലെ വീട്ടില്‍ നിന്ന് പോയ പതിനാറുകാരന്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ബീഹാറിലെ പട്‌നയിലെ ന്യൂ അസിമാബാദ് കോളനിയിലാണ് സംഭവം നടന്നത് . ഡെലിവറി ബോയ് ആയി ജോലി ചെയ്തിരുന്ന അന്‍ഷു കുമാര്‍ ആണ് കൊല്ലപ്പെട്ടത്.
മറ്റൊരു സമുദായത്തിലെ പെണ്‍കുട്ടിയുമായിട്ടുള്ള അടുപ്പമാണ് കൊലപാതകത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുകയും ചെയ്തു .സന്ധല്‍പൂര്‍ പ്രദേശത്ത് താമസിക്കുന്ന ഒരു പെണ്‍കുട്ടിയുമായി ഇയാള്‍ പ്രണയത്തിലായിരുന്നു. ശനിയാഴ്ച അര്‍ദ്ധരാത്രി കാമുകി വിളിച്ചതനുസരിച്ചാണ് പതിനാറുകാരന്‍ വീട്ടില്‍ നിന്ന് പുറത്തുപോയത്. പിറ്റേന്ന് രാവിലെ 7 മണിയോടെ ഇയാളുടെ മൃതദേഹം റോഡരികില്‍ കണ്ടെത്തി . പതിനാറുകാരന്റെ കാമുകിയേയും, സഹോദരനെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുകയുണ്ടായി . കൂടാതെ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുകയും, പെണ്‍കുട്ടിയുടെ വീടിന് നേരെ കല്ലെറിയുകയും ചെയ്തു. ചോദ്യം ചെയ്യാനായി പെണ്‍കുട്ടിയേയും, സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു .
https://www.facebook.com/Malayalivartha























