കടബാധ്യത; ഒരു കുടുംബത്തിലെ അഞ്ച് പേരെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരിക്കുന്നു. വലവനൂര്‍ പുതുപാളയം ഗ്രാമത്തില്‍ നിന്നുള്ള മോഹന്‍ (38), ഭാര്യ വിമല ശ്രീ (32), മക്കള്‍ രാജശ്രീ (10), നിത്യശ്രീ (8), ശിവബാലന്‍(5) എന്നിവരാണ് മരിച്ചിരിക്കുന്നത്. വീടിനടുത്ത് മരപ്പണിക്കട നടത്തുന്ന മോഹന്‍ കട തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ ആത്‍മഹത്യ ചെയ്തതായി കണ്ടെത്തുകയുണ്ടായത്. ബന്ധുക്കളുടെയും അയവാസികളുടെയും മൊഴികള്‍ പ്രകാരം മോഹന്‍ നിരവധി ആളുകളില്‍ നിന്നും കടം വാങ്ങിയതായി പറയുന്നു. വായ്പ നല്‍കിയവര്‍ പലിശ നല്‍കാനായി സമ്മര്‍ദ്ദം ചെലുത്തിയതില്‍ ഇയാള്‍ അസ്വസ്ഥനായിരുന്നു. ഇതാകണം ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha






















