രാജ്യത്തിന്റെ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല; കര, വ്യോമ, സമുദ്ര അതിർത്തികൾ സംരക്ഷിക്കുന്നത് ശക്തമാക്കി ഇന്ത്യൻ സൈന്യം; മുന്നറിയിപ്പുമായി സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത്

രാജ്യത്തിന് സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല.സംയുക്ത സേനാ മേധാവി ബന്ധത്തിന്റെ വാക്കുകൾ എത്രത്തോളം രാജ്യത്തിന്റെ സുരക്ഷയുടെ കാര്യത്തിൽ ജാഗരൂകരാണ് എന്ന് തെളിയിക്കുന്നതാണ്.രാജ്യത്തിന്റെ കര, വ്യോമ, സമുദ്ര അതിർത്തികൾ സംരക്ഷിക്കുന്നതിൽ ഇന്ത്യൻ സൈന്യം യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് അറിയിച്ചു. ലഡാക്കിലടക്കം അതിർത്തി വിഷയത്തിൽ ചൈനയുമായുള്ള വിള്ളലുകൾ തുടരുന്നതിനിടയിലാണ് ബിപിൻ റാവത്ത് ഇത്തരത്തിൽ പ്രതികരിച്ചിരിക്കുന്നത്.
ലഡാക്കിൽ സംഘർഷാവസ്ഥയിലാണെന്നും അതിനേ മുൻനിർത്തി, ടിബറ്റിൽ ചില വികസനപ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓരോ രാജ്യവും അവരുടെ തന്ത്രപരമായ താൽപര്യത്തെ അടിസ്ഥാനമാക്കി സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വടക്കൻ അതിർത്തിയിലെ യഥാർത്ഥ നിയന്ത്രണ രേഖയുടെ സ്ഥിതിഗതികൾ മാറ്റാനുള്ള ചൈനയുടെ ശ്രമത്തിനെതിരെ കരയിലും കടലിലും ആകാശത്തിലും വലിയ തോതിലുള്ള തയ്യാറെടുപ്പുകൾക്ക് നിർബന്ധിതമായെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha






















