സഹോദരന്റെ ഭാര്യയുമായി 21കാരന് വഴിവിട്ട ബന്ധം; ഇതറിയാവുന്ന ഏഴുവയസുകാരി പുറത്തു പറയുമെന്ന് ഭയന്ന് ചെയ്തത് കണ്ണില്ലാ ക്രൂരത, ക്രിക്കറ്റ് ബാറ്റ് ഉണ്ടാക്കിത്തരാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് വിളിച്ചു കൊണ്ടുപോയശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി
ഏഴുവയസുകാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒളിപ്പിച്ച സംഭവത്തില്‍ അമ്മാവൻ പിടിയിൽ. 21കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒഡിഷയിലെ ബാലസോറിലാണ് സംഭവം നടന്നത്. പ്രദേശത്തെ ഒരു കുളത്തിന് സമീപത്ത് നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ സഹോദരന്റെ ഭാര്യയ്ക്കും കൊലപാതകത്തില്‍ പങ്കുണ്ട് എന്ന് പോലീസ് പറയുകയുണ്ടായി.
സഹോദരന്റെ ഭാര്യയുമായി പ്രതിയായ 21കാരന് വഴിവിട്ട ബന്ധം ഉണ്ടായിരുന്നു. ഇത് പെണ്‍കുട്ടിക്ക് അറിയാമായിരുന്നു. ഇതേപ്പറ്റി പെണ്‍കുട്ടി പുറത്തു പറയുമെന്ന് ഭയന്നാണ് കൊലനടത്തിയത് എന്നും പ്രതി പറയുകയുണ്ടായി. ഞായറാഴ്ച വൈകിട്ടാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം പോലീസിൽ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തിങ്കളാഴ്ച പ്രദേശത്തുള്ള ഒരു കുളത്തിന് സമീപത്തു നിന്നും മൃതദേഹം കണ്ടെത്തിയത്.
വിദ്യാഭ്യാസത്തിന്റെ ഭാഗമായിട്ട് പെണ്‍കുട്ടി അമ്മാനായ പ്രതിയുടെ വീട്ടിലാണ് നിന്നിരുന്നത്. ഇതിനിടെയാണ് പലതവണ ഇരുവരുടെയും വഴിവിട്ടബന്ധം പെൺകുട്ടി കാണാൻ ഇടയായത്. ഡിസംബര്‍ 11ന് രാവിലെ ക്രിക്കറ്റ് ബാറ്റ് ഉണ്ടാക്കിത്തരാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് വിളിച്ചു കൊണ്ടുപോയശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയാണ് ചെയ്തത്. ശേഷം മൃതദേഹം കുളത്തിനു സമീപം കുഴിച്ചിടുകയായിരുന്നു. സഹോദരന്റെ ഭാര്യയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha























