25 കാരന്‍ സഹോദരിയെ നിഷ്ക്കരുണം വെടിവെച്ചു കൊന്നു; കാരണം എന്തെന്നറിഞ്ഞവർ അന്തം വിട്ടു; ആ കാര്യത്തിൽ വഴക്ക് പതിവ്

വളര്‍ത്തുനായ്ക്കള്‍ക്ക് ചപ്പാത്തി ഉണ്ടാക്കി കൊടുത്തില്ല . കലിപൂണ്ട 25 കാരന്‍ സഹോദരിയെ വെടിവെച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ഭവന്‍പുര്‍ മേഖലയിലാണ് ഈ സംഭവം നടന്നിരിക്കുന്നത് . പൊലീസ് അറസ്റ്റ് ചെയ്ത അശിഷിനെ റിമാന്‍റ് ചെയ്തു. അശിഷിന് 20 നായ്ക്കളുണ്ട്. അവയെ പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട് 23 കാരിയായ സഹോദരി പരുളുമായി എന്നും തര്‍ക്കം പതിവായിരുന്നു.
എന്നാൽ സംഭവ ദിവസം നായ്ക്കള്‍ക്ക് ചപ്പാത്തി ഉണ്ടാക്കാന്‍ അശിഷ് സഹോദരിയോട് ആവശ്യപ്പെടുകയായിരുന്നു . നിരസിച്ച ഉടനെ വെടിവെക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തലയിലും നെഞ്ചിലുമാണ് വെടിയേറ്റത്. അശിഷ് തന്നെയാണ് പൊലീസിനെ വിവരമറിയിച്ചത്.വളര്‍ത്തു നായ്ക്കളെ ചൊല്ലി അശിഷും സഹോദരിയും തമ്മില്‍ തര്‍ക്കവും ബഹളവും പതിവായിരുന്നെന്ന് അയല്‍വാസികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
https://www.facebook.com/Malayalivartha























