രാജ്യത്ത് പാചക വാതക വില വീണ്ടും കുതിച്ചുയരുന്നു; സിലിണ്ടറിന് 50 രൂപയുടെ വര്‍ധനവ് ; 701 രൂപയാണ് സിലിണ്ടറുകളുടെ ഇപ്പോഴത്തെ വില

രാജ്യത്ത് പാചക വാതക വില വീണ്ടും കുതിച്ചുയരുന്നു. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 50 രൂപയുടെ വര്‍ധനവ് ഇപ്പോൾ ഉണ്ടായിരിക്കുകയാണ് . 701 രൂപയാണ് സിലിണ്ടറുകളുടെ ഇപ്പോഴത്തെ വില. വാണിജ്യ ആവശ്യങ്ങള്‍ക്ക് വില്‍ക്കുന്ന സിലിണ്ടറുകള്‍ക്കും വില കൂടിയിരിക്കുകയാണ് . സിലിണ്ടറുകളുടെ വില 27 രൂപ കൂടി 1,319 രൂപയായി. പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വന്നു.
കഴിഞ്ഞ ആഴ്ചയും പാചക വാതകത്തിന് 50 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ 100 രൂപയാണ് പാചക വാതകത്തിന് ഡിസംബറില്‍ മാത്രം കൂടിയത്. നവംബറില്‍ 1,241 രൂപയായിരുന്നു വാണിജ്യ സിലിണ്ടറിന്റെ വില. അഞ്ചുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഡിസംബര്‍ രണ്ടിന് പാചക വാതക വില വര്‍ധിപ്പിച്ചത്. നേരത്തേ ജൂലൈയിലായിരുന്നു പാചക വാതക സിലിണ്ടറിന്റെ വില അവസാനമായി വര്‍ധിപ്പിച്ചത്. എണ്ണ വിപണന കമ്പനികള്‍ വാണിജ്യ വാതകത്തിന്റെ നിരക്ക് വര്‍ദ്ധിപ്പിച്ചതാണ് വിലവര്‍ധനവിന് കാരണമെന്നാണ് ഇപ്പോൾ സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകൾ . പാചക വാതകത്തിന് പുറമെ പെട്രോള്‍ ഡീസല്‍ വിലയിലും വന്‍ വര്‍ധനയാണ് കഴിഞ്ഞ ആഴ്ചകളില്‍ രേഖപ്പെടുത്തിയത്. ബീഹാര്‍ തെരഞ്ഞടുപ്പിന് പിന്നാലെ കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കുകയാണെന്ന് കാണിച്ച് നിരവധി പ്രതിഷേധങ്ങളും നടന്നു. പാചകവാതക വിലവര്‍ദ്ധനവിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ നേരിടുന്നതിന് പിന്നാലെയാണ് വീണ്ടും വിലവര്‍ധവ് ഉണ്ടായിരിക്കുന്നത്.പെട്രോളിന്റെ വിലയും നേരത്തെ വർധിച്ചിരുന്നു.
https://www.facebook.com/Malayalivartha























