വിദ്യാര്‍ത്ഥികളും കര്‍ഷകരും മോദിക്ക് ശത്രുക്കളാണ്, ക്രോണി ക്യാപിറ്റലിസ്റ്റുകള്‍ മാത്രമാണ് മോദിയുടെ സുഹൃത്തുക്കള്‍; നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിദ്യാര്‍ത്ഥികളും കര്‍ഷകരും മോദിക്ക് ശത്രുക്കളാണ് ക്രോണി ക്യാപിറ്റലിസ്റ്റുകള്‍ മാത്രമാണ് മോദിയുടെ സുഹൃത്തുക്കള്‍ എന്നായിരുന്നു രാഹുല്‍ ട്വിറ്ററിലൂടെ പറഞ്ഞത്.
'മോദി സര്‍ക്കാരിന്, വിമര്‍ശിക്കുന്ന വിദ്യാര്‍ത്ഥികള്‍ ദേശവിരുദ്ധരാണ്, ആശങ്കയുള്ള പൗരന്മാര്‍അര്‍ബന്‍ നക്സലുകളാണ്, അതിഥി തൊഴിലാളികള്‍ കോവിഡ് വാഹകരാണ്ബലാത്സംഗത്തിനിരയായവര്‍ ആരുമല്ല, പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ഖാലിസ്ഥാനികളാണ്, ക്രോണി ക്യാപിറ്റലിസ്റ്റുകള്‍ ഉറ്റ സുഹൃത്തുക്കളുമാണ്', രാഹുല്‍ പറഞ്ഞു
കര്‍ഷകരെ പിന്തുണച്ച് നേരത്തെയും രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ 20ാം ദിവസവും സമരം തുടരുകയാണ്. കര്‍ഷക സമരത്തെ തകര്‍ക്കാന്‍ ബിജെപി നിരവധി ആരോപണങ്ങളുമായി രംഗത്ത് വരുന്ന പശ്ചാത്തലത്തിലാണ് രാഹുല്‍ കേന്ദ്ര സര്‍ക്കാരിന്റെ പൊതു നയങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
ഇടത് ചിന്താഗതിയില്‍ വിശ്വസിക്കുന്ന ചിലര്‍ സമരത്തില്‍ 'നുഴഞ്ഞ്' കയറി കര്‍ഷകരെ സ്വാധീനിക്കുന്നുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ ആരോപിച്ചിരുന്നു. മോദി വിരുദ്ധ വികാരമാണ് പ്രതിഷേധത്തിലൂടെ പ്രചരിപ്പിക്കുന്നതെന്നും തോമര്‍ ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha























