ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുന്നു; ഭർത്താവിനെതിരെ പരാതിയുമായി യുവതി രംഗത്ത്

ഭര്‍ത്താവും, കുടുംബവും ചേര്‍ന്ന് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുവെന്ന് പരാതിയുമായി 40 കാരി രംഗത്ത് എത്തിയിരിക്കുന്നു. അഹമ്മദാബാദിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. ഭര്‍ത്താവിന് പല സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്നും, ഇതിന് പുറമെ തന്നെ ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുന്നു തുടങ്ങി ഗുരുതര ആരോപണങ്ങളുമായാണ് യുവതി മഹിള വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. 2004-ല്‍ വിവാഹിതരായ ഇരുവര്‍ക്കും 11 വയസ്സുള്ള ഒരു മകനുണ്ട്.
കുടുംബ ജീവിതം നല്ല രീതിയില്‍ മുന്നോട്ടു പോകവേ മൂന്ന് വര്‍ഷം മുമ്ബ് ഭര്‍ത്താവിന് മറ്റ് രണ്ട് സ്ത്രീകളുമായി വിവാഹേതര ബന്ധമുണ്ടെന്ന് തന്‍ കണ്ടെത്തിയെന്നും. ഇതോടെയാണ് തങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടായെതെന്നും പരാതിയില്‍ യുവതി പറഞ്ഞിരിക്കുകയാണ്. ഇതിനിടെയാണ് സുഹൃത്തിനൊപ്പം ശാരീരിക ബന്ധത്തിനും നിര്‍ബന്ധിച്ചതെന്നാണ് ആരോപണം. ഇതിന് എതിര്‍പ്പ് അറിയിച്ചതോടെ മോശക്കാരിയെന്ന് വിളിച്ച് മാനസികമായി പീഡിപ്പിച്ചുവെന്നും ആരോപിക്കുന്നു.
https://www.facebook.com/Malayalivartha






















