വസതിയിലേക്ക് ഡിന്നറിന് ക്ഷണിച്ച് ശീതളപാനീയത്തില്‍ ലഹരി മരുന്ന് കലര്‍ത്തി നല്‍കി സുഹൃത്തിനെ മയക്കിടത്തി; റഷ്യക്കാരിയായ ഭാര്യയെ ബലാല്‍സംഗം ചെയ്ത സൈനിക ഉദ്യോഗസ്ഥന്‍ പിടിയില്‍

ശീതളപാനീയത്തില്‍ ലഹരി മരുന്ന് കലര്‍ത്തി നല്‍കി സുഹൃത്തിനെ മയക്കിടത്തി റഷ്യക്കാരിയായ ഭാര്യയെ ബലാല്‍സംഗം ചെയ്തു. സംഭവത്തിൽ സൈനിക ഉദ്യോഗസ്ഥന്‍ പിടിയില്‍. കരസേനയിലെ കേണല്‍ ആയ നീരജ് ഗെഹലോട്ടിനെയാണ് കാണ്‍പുര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കാന്റ് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. സംഭവ ദിവസം കേണല്‍ നീരജ് ഗെഹലോട്ട് യുപി സ്വദേശിയായ സുഹൃത്തിനെയും റഷ്യക്കാരിയായ ഭാര്യയെയും കാന്റിലെ ഔദ്യോഗിക വസതിയിലേക്ക് ഡിന്നറിന് ക്ഷണിക്കുകയായിരുന്നു.
ക്ഷണം സ്വീകരിച്ച് ഈ മാസം 10 ന് ദമ്ബതികള്‍ ലഖ്‌നൗവില്‍ നിന്നും കാണ്‍പൂരിലെത്തുകയായിരുന്നു. തുടർന്ന് കാണ്‍പൂരില്‍ ഷോപ്പിങ്ങൊക്കെ കഴിഞ്ഞ് വൈകീട്ടോടെ, ഇവര്‍ സുഹൃത്തായ കേണലിന്റെ ഔദ്യോഗിക ബംഗ്ലാവിലെത്തി. പിന്നാലെ കേണല്‍ ഇരുവര്‍ക്കും മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കുകയായിരുന്നു. പാനീയം കുടിച്ച ഉടന്‍ തന്നെ സുഹൃത്ത് ബോധരഹിതനാവുകയായിരുന്നു. നീരജ് ഗെഹലോട്ട് റഷ്യക്കാരിയായ യുവതിയെ ബലം പ്രയോഗിച്ച് അടുത്ത മുറിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതിനെ ചെറുക്കുകയും നിലവിളിക്കുകയും ചെയ്ത യുവതിയെ ഇയാള്‍ ക്രൂരമായി മർദിച്ചു.
ഇതിനിടെ മർദ്ദനാമേറ്റ യുവതി ബോധരഹിതയായി. കേണല്‍ യുവതിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു. ബോധം തെളിഞ്ഞ യുവതി ഇക്കാര്യം ഭര്‍ത്താവിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും കൂടി ശനിയാഴ്ച കാണ്‍പൂര്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കി.
https://www.facebook.com/Malayalivartha






















