ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തില്‍ പൊലീസ് വിന്യാസം ശക്തമാക്കുന്നു... അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരുടെ വരവ് തടയുക ലക്ഷ്യം

ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തില്‍ പൊലീസ് വിന്യാസം ശക്തമാക്കുന്നു. ഡല്‍ഹിയിലേക്കുള്ള കൂടുതല്‍ അതിര്‍ത്തികള്‍ അടക്കാനാണ് നീക്കം. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരുടെ വരവ് തടയുകയാണ് ലക്ഷ്യം.നഗരത്തിലേക്കുള്ള അതിര്‍ത്തികള്‍ അടച്ചാലും പിന്‍വാങ്ങാന്‍ കര്‍ഷകര്‍ തീരുമാനിച്ചിട്ടില്ല. ഗ്രാമങ്ങള്‍ ചുറ്റി ദീര്‍ഘമായ വഴികളിലൂടെ സഞ്ചരിച്ച് കര്‍ഷകര്‍ പ്രക്ഷോഭത്തിന് എത്തുന്നുണ്ട്. അതേസമയം ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രതിഷേധം 21ാം ദിവസത്തിലേക്ക് കടന്നു.
ഓരോ ദിവസം പിന്നിടും തോറും കര്‍ഷരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. ഡല്‍ഹിയിലേക്കുള്ള പാതകള്‍ ഓരോന്നായി ഉപരോധിക്കുകയാണ്. ഇന്ന് ഡല്‍ഹി നോയിഡ അതിര്‍ത്തിയായ ചില്ല കര്‍ഷകര്‍ പൂര്‍ണമായി ഉപരോധിക്കും.
ഡല്‍ഹി ആഗ്ര, ഡല്‍ഹി ജയ്പൂര്‍ പാതകളിലെ ഉപരോധം തുടരുകയാണ്. മൂന്ന് നിയമങ്ങളും പിന്‍വലിക്കുമ്‌ബോഴേ സമരം അവസാനിപ്പിക്കൂവെന്ന് കര്‍ഷകര്‍ ആവര്‍ത്തിക്കുന്നു.
"
https://www.facebook.com/Malayalivartha






















