കേരള ജനതയ്ക്ക് അഭിനന്ദനം അറിയിച്ച് സീതാറാം യെച്ചൂരി

സംസ്ഥാന സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനത്തിന് ലഭിച്ച അംഗീകാരമാണ് കേരളത്തിലെ ഇടതുമുന്നണിയുടെ വിജയമെന്നും കേരള ജനതയെ അഭിനന്ദിക്കുന്നതായും സിപിഎം ജനറല്‍ സെക്രട്ടരി സീതാറാം യെച്ചൂരി.സര്‍ക്കാരിനെതിരായ അപവാദ പ്രചാരണത്തിന് ജനം മറുപടി നല്‍കി. പാര്‍ട്ടി കൂട്ടായി എടുത്ത തീരുമാനം ഗുണം ചെയ്തുവെന്ന് പറഞ്ഞ യെച്ചൂരി, അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലെ നേതൃത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും അറിയിച്ചു.
https://www.facebook.com/Malayalivartha






















