ഇന്ത്യ-പാക് യുദ്ധത്തിന്റെ വാര്‍ഷിക ദിനത്തില്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ സുവര്‍ണ വിജയ വിളക്ക് തെളിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു

ഇന്ത്യ-പാക് യുദ്ധത്തിന്റെ വാര്‍ഷിക ദിനത്തില്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ സുവര്‍ണ വിജയ വിളക്ക് തെളിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. 1971-ലെ ബംഗ്ലാദേശ് യുദ്ധത്തില്‍ പാകിസ്താനെതിരായ വിജയത്തിന്റെ സ്മരണയില്‍ ഡിസംബര്‍ 16 ഇന്ത്യ വിജയ് ദിവസ് ആയാണ് ആഘോഷിക്കുന്നത്. സ്മാരകത്തിലെ കെടാവിളക്കില്‍നിന്ന് തെളിയിച്ച നാലു ദീപശിഖകളുടെ പ്രയാണത്തിനും പ്രധാനമന്ത്രി തുടക്കം കുറിച്ചു.
പോരാട്ടവീര്യത്തിലൂടെ പരമവീര ചക്രവും മഹാവീര ചക്രവും നേടിയ സൈനികരുടെ ഗ്രാമങ്ങളിലൂടെ അടക്കമായിരിക്കും ദീപശിഖായാത്ര. സുവര്‍ണ വിജയ വര്‍ഷാഘോഷത്തിന്റെ ലോഗോ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രകാശനം ചെയ്തു.
പ്രധാനമന്ത്രിക്കും പ്രതിരോധമന്ത്രിക്കും ഒപ്പം സംയുക്തസേനാ ജനറല്‍ ബിപിന്‍ റാവത്തും മൂന്നു സൈനിക മേധാവികളും സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ വീര്യത്തെയും ത്യാഗത്തെയും വാഴ്ത്തി പ്രതിരോധ മന്ത്രി ട്വീറ്റ് ചെയ്തു.
"
https://www.facebook.com/Malayalivartha






















