വെള്ള കുര്‍ത്തിയും കറുത്ത പലാസോയും ധരിച്ച് ഒരു 'സ്ത്രീ' പാര്ലറിലേക്ക്; ആളുടെ ശബ്ദം കേട്ട് സംശയം തോന്നിയ ഉടമ ഞെട്ടി, ഭാവം മാറിയ ആള്‍ യുവതിയെ കടന്നു പിടിക്കുകയും കൈകള്‍ കൊണ്ട് വായപൊത്തിപ്പിടിക്കുകയും ചെയ്തു

സ്ത്രീ വേഷം ധരിച്ച് ബ്യൂട്ടി പാര്‍ലറിലെത്തി ഉടമയായ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയതായി റിപ്പോർട്ട്. സൗത്ത് ഭോപ്പാലിലെ ഖുമ സ്വദേശിയായ മുപ്പത്തിമൂന്നുകാരിയാണ് പൊലീസിന് പരാതി നൽകിയത്. വിധവയായ ഇവര്‍ക്ക് 12 വയസുള്ള മകനുണ്ട്. യുവതിയുടെ പരാതി അനുസരിച്ച് ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് വെള്ള കുര്‍ത്തിയും കറുത്ത പലാസോയും ധരിച്ച് ഒരു 'സ്ത്രീ' ഇവരുടെ ബ്യൂട്ടി പാര്‍ലറിലെത്തിയത്. ഈ സമയത്ത് പരാതിക്കാരി മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്.
എന്നാൽ എത്തിയ ആളുടെ ശബ്ദം കേട്ട് സംശയം തോന്നിയ യുവതി അയാളോട് പാര്‍ലറില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയുണ്ടായി. പെട്ടെന്ന് ഭാവം മാറിയ ആള്‍ യുവതിയെ കടന്നു പിടിക്കുകയും കൈകള്‍ കൊണ്ട് വായപൊത്തിപ്പിടിക്കുകയും ചെയ്യുകയുണ്ടായി. ഇയാളെ തള്ളിമാറ്റിയ ശേഷം പുറത്തേക്ക് ഓടി രക്ഷപ്പെട്ടു എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. ഇതോടെ അക്രമിയും സ്ഥലത്തു നിന്നും കടന്നു കളഞ്ഞു. 'ഇരുചക്ര വാഹനത്തിലാണ് പ്രതി സ്ഥലത്തെത്തിയത് തന്നെ.
പരാതിക്ക് പിന്നാലെ പോലീസ് പ്രദേശത്തെ സിസിറ്റിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. എത്രയും വേഗം തന്നെ ഇയാളെ പിടികൂടാനുള്ള നടപടിക്രമങ്ങളും ഇതിനോടകം തന്നെ പോലീസ് ആരംഭിച്ചിട്ടുണ്ട് എന്ന് ഭോപ്പാല്‍ സ്റ്റേഷന്‍ ഉദ്യോഗസ്ഥന്‍ സോളങ്കി അറിയിച്ചു.
https://www.facebook.com/Malayalivartha






















