ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ 18 പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കാന്‍ പോലീസിന് അനുമതി

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ 18 പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കാന്‍ പോലീസിന് അനുമതി നല്‍കി ഡല്‍ഹി സര്‍ക്കാര്‍. ബുധനാഴ്ചയാണ് അനുമതി നല്‍കിയത്.ഷര്‍ജീല്‍ ഇമാം, ഉമര്‍ ഖാലിദ്, നതാഷ നര്‍വാള്‍, ദേവങ്കണ കലിത, മുന്‍ പ്രാദേശിക രാഷ്ട്രീയപ്രവര്‍ത്തകരായ താഹിര്‍ ഹുസൈന്‍, ഇസ്രത്ത് ജഹാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് രാജ്യദ്രോഹവും ക്രിമിനല്‍ ഗൂഢാലോചനയും ചുമത്തി കേസെടുക്കാന്‍ അനുമതി നല്‍കിയത്.
ഡല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ച് നവംബര്‍ 22-നാണ് ഡല്‍ഹി പോലിസ്പ്രതികള്‍ക്കുമെതിരെ കേസ് ചാര്‍ജ് ചെയ്യുന്നത്. എന്നാല്‍ ഇവര്‍ക്കെതിരെ രാജ്യദ്രോഹം ചുമത്താന്‍ പോലിസിന് ഡല്‍ഹി സര്‍ക്കാരിന്റെ അനുമതി ലഭിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha






















