ഓണ്‍ലൈന്‍ പഠനത്തിലൂടെ ഒന്നും മനസിലാകുന്നില്ല; തുടര്‍ച്ചയായ മാനസിക സമ്മർദ്ദം താങ്ങാന്‍ വയ്യ! വീട്ടിലിരുന്ന് പഠിച്ച പ്ലസ് വൺ വിദ്യാർത്ഥിനിയെ കണ്ടെത്തിയത് മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ.. അമ്പരന്ന് നാട്ടുകാർ

ഓണ്‍ലൈന്‍ ക്ലാസ് പഠനത്തിന്റെ മാനസിക സമ്മര്‍ദം സഹിക്കാനാകാതെ ഗുജറാത്തിലെ സൂറത്തില്‍ 11ാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി. സൂറത്തിലെ ആനന്ദാരയിലെ കമലേഷ് ഭായി ലുങ്കരിയയുടെ മകള്‍ പ്രഗതിയാണ് ജീവനൊടുക്കിയത്. 11ാം ക്ലാസ് കോമേഴ്സ് വിദ്യാര്‍ഥിനിയായിരുന്നു പ്രഗതി. വീട്ടിലിരുന്ന് ഓണ്‍ലൈനായി പഠിക്കുകയായിരുന്നു പ്രഗതി.
എന്നാല്‍ ഓണ്‍ലൈന്‍ വഴിയുടെ പഠനത്തിലൂടെ ഒന്നും മനസിലാകുന്നില്ലെന്ന സമ്മര്‍ദമായിരുന്നു പ്രഗതിക്ക്. തുടര്‍ച്ചയായ മാനസിക സമ്മര്‍ദം കാരണം ഫാനില്‍ ഷാള്‍കെട്ടിയാണ് വിദ്യാര്‍ഥിനി ജീവനൊടുക്കിയത്.
മകളുടെ വിയോഗം സഹിക്കാവുന്നതിനും അപ്പുറമുള്ള ദുഃഖമാണ് കുടുംബത്തിനുണ്ടാക്കിയത്. വീട്ടുകാര്‍ അറിയിച്ചത് അനുസരിച്ച് അമ്രോളി പൊലീസ് സ്ഥലത്തെി പരിശോധന നടത്തി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha






















