തൂണ്‍ ഇടിഞ്ഞു വീണത് കാല്‍നടയായി സഞ്ചരിക്കുന്ന ആളുടെ ദേഹത്തേക്ക്; തൂണ്‍ ഒരാളുടെ ദേഹത്ത് വീഴുന്നതും അയാള്‍ താഴേക്ക് പതിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തം, ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ഞെട്ടിക്കുന്ന അപകടത്തിന്റെ വീഡിയോ
അപ്രതീക്ഷിതമായി സംഭവിക്കുന്ന അപകടങ്ങള്‍ക്ക് മുന്നില്‍ പലരും നിസഹായനായി നിൽക്കേണ്ടി വരുന്ന കാഴ്ച ഏറെ നൊമ്പരപെടുത്തും. അത്തരത്തിൽ പല വാർത്തകളും പുറത്ത് വന്നതാണ്. എന്നാലിതാ അത്തരമൊരു ഞെട്ടിക്കുന്ന അപകടത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
പണി നടക്കുന്ന കെട്ടിടത്തിന്റെ തൂണ്‍ ഇടിഞ്ഞു വീണ് കാല്‍നടയായി സഞ്ചരിക്കുന്ന ആളുടെ ദേഹത്തേക്ക് വീഴുന്നതാണ് വിഡിയോയിൽ കാണുവാൻ സാധിക്കുന്നത്ത്. കെട്ടിടത്തിന്റെ മുകളിലുള്ള തൂണാണ് ഇടിഞ്ഞു താഴെ റോഡിലൂടെ നടക്കുകയായിരുന്ന ആളുടെ ദേഹത്ത് പെട്ടെന്ന് വീണത്. രണ്ട് പേര്‍ ഒരുമിച്ച് നടക്കുന്നതിനിടെയാണ് ഇത്തരത്തിൽ അപകടം ഉണ്ടായത്.
തൂണ്‍ ഒരാളുടെ ദേഹത്ത് വീഴുന്നതും അയാള്‍ താഴേക്ക് പതിക്കുന്നതും ദൃശ്യങ്ങളില്‍ കാണുവാൻ സാധിക്കും. ഒപ്പമുള്ളയാള്‍ പെട്ടെന്ന് മാറിയതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അപകടത്തിന് പിന്നാലെ ആളുകള്‍ തടിച്ചുകൂടി ഇയാളെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇയാള്‍ വീണ്ടും നിലത്തേക്ക് വീഴുന്നതും ദൃശ്യങ്ങളിൽ കാണാം.
https://www.facebook.com/Malayalivartha






















