വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗികബന്ധം ബലാത്സംഗമല്ല; ഞെട്ടിപ്പിക്കുന്ന വിധിയുമായി ഡല്‍ഹി ഹൈക്കോടതി; കോടതി വിധി വിവാദമാകുന്നു; നിയമം ദുരൂപയോഗം ചെയ്യുന്നുവെന്ന് കോടതി നിരീക്ഷിച്ചു

ഡല്‍ഹി ഹൈക്കോടതിയുടെ വിധി വിവാദമാകുന്നു. വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ വിധിയാണ് വിവാദമാകുന്നത്. ദീര്‍ഘകാലം പരസ്പര സമ്മതത്തോടു കൂടിയുള്ള ലൈംഗികബന്ധത്തിനു ശേഷം പിന്നീട് പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതി ഉന്നയിക്കുന്നതില്‍ കഴമ്പില്ലെന്നും ജസ്റ്റിസ് വിഭു ബഖ്രു വ്യക്തമാക്കി.
വിവാഹ വാഗ്ദാനം നല്‍കി കൂടെ കഴിയുകയും പലവട്ടം ശാരീരികബന്ധത്തിലേര്‍പ്പെടുകയും ചെയ്തശേഷം മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തയാള്‍ക്കെതിരെ ഡല്‍ഹി സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം. മാസങ്ങളോളം ഒന്നിച്ച് താമസിക്കുകയും ശാരീരികബന്ധം തുടരുകയും ചെയ്തശേഷം അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം പിരിയുന്നവര്‍ക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തുന്ന പ്രവണത വ്യാപകമാകുന്നെന്നും നിയമം ദുരുപയോഗം ചെയ്യുകയാണെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, വ്യാജ വിവാഹവാഗ്ദാനം നടത്തി ചൂഷണം ചെയ്താല്‍ അത് ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 375 പ്രകാരം ബലാല്‍സംഗ കുറ്റമായി കണക്കാക്കാം എന്നും കോടതി പറഞ്ഞു. ഒരു നിശ്ചിത കാലയളവില്‍ ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. യുവതിയുടെ പരാതിയില്‍ വിചാരണ കോടതി പ്രതിയായ ആളെ ബലാത്സംഗ കേസില്‍ നിന്നും കുറ്റവിമുക്തനാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha






















