കുട്ടികളെ പഠിപ്പിക്കാമെന്ന് പറഞ്ഞ് സ്കൂളിലേക്ക് കൊണ്ടുപോകും; അശ്ലീല വീഡിയോകള്‍ കാണിച്ച് സ്കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച ഹെഡ്മാസ്റ്റര്‍ അറസ്റ്റില്‍, ഇയാള്‍ പീഡനത്തിരയാക്കിയത് ആറിനും പത്തിനും ഇടയിലുള്ള അഞ്ചോളം വിദ്യാര്‍ഥികളെ

പഠിപ്പിക്കാമെന്ന് പറഞ്ഞ് സ്കൂളിലേക്ക് വിളിച്ച് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച ഹെഡ്മാസ്റ്റര്‍ അറസ്റ്റില്‍. തെലങ്കാനയിലാണ് സംഭവം. കോതകുഡം ഭദ്രാദിയിലെ നാല്‍പതുകാരനായ അധ്യാപകനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആറിനും പത്തിനും ഇടയിലുള്ള അഞ്ചോളം വിദ്യാര്‍ഥികളെ കഴിഞ്ഞ ആഗസ്ത് മുതല്‍ ഇയാള്‍ പീഡനത്തിരയാക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിക്കുകയുണ്ടായി.
കുട്ടികളെ പഠിപ്പിക്കാമെന്ന് പറഞ്ഞാണ് ഇയ്യാൾ സ്കൂളിലേക്ക് വിളിപ്പിച്ചത്. ഇങ്ങനെ ഇവരെ സ്കൂളിലേക്ക് കൊണ്ടുപോയാണ് അധ്യാപകന്‍ പീഡിപ്പിച്ചിരുന്നത്. പീഡനത്തിന് മുന്‍പ് കുട്ടികളെ അശ്ലീല വീഡിയോകളും കാണിച്ചിരുന്നു. ഇയാള്‍ ലൈംഗികമായി ദുരുപയോഗം ചെയ്ത കുട്ടിക്ക് അസുഖമായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഏഴ് വയസുകാരിയെ ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് കുട്ടി പീഡനത്തിന് ഇരയായെന്ന് ആശുപത്രി അതികൃതർ കണ്ടെത്തിയത്. സംഭവം പുറത്തുപറയരുതെന്ന് അധ്യാപകന്‍ തന്നോട് ആവശ്യപ്പെട്ടതായി കുട്ടി വെളിപ്പെടുത്തി.
ഇതേതുടർന്ന് കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ അന്വേഷണം നടത്തിയപ്പോഴാണ് മറ്റ് നാല് വിദ്യാര്‍ഥികളും ലൈംഗികാതിക്രമത്തിന് ഇരയായതായി കണ്ടെത്തിയത്. അന്വേഷണച്ചുമതലയുള്ള പൊലീസ് സൂപ്രണ്ട് സുനില്‍ ദത്ത് ആണ് കണ്ടെത്തിയത്. കുട്ടികളെ വൈദ്യപരിശോധനക്ക് വിധേയമാക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന സ്കൂളില്‍ ഹെഡ്മാസ്റ്ററടക്കം രണ്ട് അധ്യാപകർ മാത്രമാണുള്ളത്.
https://www.facebook.com/Malayalivartha






















