പിന്നില്‍ മോദി തന്നെ; ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍; മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ വീഴ്ന്നത് ഇങ്ങനെ; നരേന്ദ്രമോദി മാത്രം, ധര്‍മ്മേന്ദ്ര പ്രധാന് പങ്കില്ല; ശിവരാജ് സിങ് ചൗഹാന്‍ പറയുന്നത്

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താന്‍ ബി.ജെ.പി നടത്തിയ കുതിര കച്ചവടം അന്നു തന്നെ ചര്‍ച്ചയായതാണ്. ഈ കുതിരക്കച്ചവടങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന വെളിപ്പെടുത്തല്‍ പുറത്ത് വരുന്നത്. വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്ന ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയാണ് എന്നത് ശ്രദ്ധേയമാണ്. കമല്‍നാഥ് സര്‍ക്കാരിനെ വീഴ്ത്തുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നാണ് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗ്ഗിയ പറയുന്നത്.
ഇന്‍ഡോറില്‍ പൊതുപരിപാടിക്കിടെയാണ് കൈലാഷ് വിജയവര്‍ഗ്ഗിയ വെളിപ്പെടുത്തല്‍ നടത്തിയത്. ഇത് നിങ്ങള്‍ ആരോടും പറയരുത്. ഇത് ഞാന്‍ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. ഒരു സറ്റേജില്‍ പൊതുജന മധ്യത്തില്‍ ഞാനാദ്യമായാണ് ഇക്കാര്യം പറയുന്നത്. കമല്‍നാഥ് സര്‍ക്കാരിനെ വീഴ്ത്താനായി ആരെങ്കിലും കളിച്ചിട്ടുണ്ടെങ്കില്‍ അത് നരേന്ദ്രമോദി മാത്രമാണ് അതല്ലാതെ ധര്‍മ്മേന്ദ്ര പ്രധാന്‍ അല്ലെന്നും വിജയവര്‍ഗ്ഗിയ പറഞ്ഞു.
ബിജെപിയുടെ കേന്ദ്രനേതാക്കളാണ് കോണ്‍ഗ്രസ്സ് സര്‍ക്കാരിനെ താഴെ ഇറക്കുന്നതിന് കരുക്കള്‍ നീക്കിയതെന്ന് ജൂണില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞിരുന്നു. ജ്യോതിരാദിത്യ സിന്ധ്യ 22 എംഎല്‍എമാരെയും കൂട്ടി ബിജെപി പാളയത്തിലേക്ക് പോയതിന്റെ പശ്ചാത്തലത്തിലായിരുന്നു അത്. കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണം ശരിവെക്കുന്നതിന് സമമായി വിജയവാര്‍ഗിയയുടെ പരാമര്‍ശം.. കോണ്‍ഗ്രസ്സിന്റെ ആരോപണത്തിനുള്ള തെളിവായി കണ്ട് കൈലാഷ് വിജയവര്‍ഗ്ഗിയയുടെ പരാമര്‍ശമടങ്ങിയ വീഡിയോ കോണ്‍ഗ്രസ്സ് വക്താവ് ട്വീറ്റ് ചെയ്തു.
ഭരണഘടനാപരമായി തിറഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ ഭരണഘടനാവിരുദ്ധമായി താഴെ ഇറക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നത് വ്യക്തമായെന്ന് കോണ്‍ഗ്രസ്സ് വക്താവ് നരേന്ദ്ര സലുജ ട്വീറ്റ് ചെയ്തുകൊണ്ട് പറഞ്ഞത്. ആദ്യ ദിനം മുതല്‍ കോണ്‍ഗ്രസ്സ് ഇക്കാര്യം പറഞ്ഞു കൊണ്ടിരിക്കുകയാണ്. എന്നാല്‍ കമല്‍നാഥ് സര്‍ക്കാരിന്റെ പതനത്തിന് കോണ്‍ഗ്രസ്സിലെ ഉള്‍പ്പോരുകളാണ് ഇത്രനാളും ബിജെപി ആരോപിച്ചത്. എന്നാല്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗ്ഗിയ തന്നെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുകയാണെന്ന് സലുജ പറഞ്ഞു.
https://www.facebook.com/Malayalivartha






















