ചൈനക്ക് വീണ്ടും തിരിച്ചടി; ടെലികോം മേഖലയില്‍ ദേശീയ സുരക്ഷാ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നു; നീക്കം ചൈനീസ് ടെലികോം കമ്പനികള്‍ക്ക് ഏറെ നിര്‍ണായകം; നടപടി ചൈനീസ് സര്‍ക്കാരിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന്

ചൈനക്ക് വീണ്ടും തിരിച്ചടി നല്‍കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ ആരംഭിച്ചതിന് ശേഷം ആദ്യം ചൈനീസ് ആപ്പുകള്‍ നിരോധിച്ചാണ് ചൈനയെ സാമ്പത്തികമായി ഒറ്റപ്പെടുത്താന്‍ ഇന്ത്യ ആദ്യ നടപടി സ്വീകരിച്ചത്. ഇതാ ഇപ്പോള്‍ ചൈനയ്ക്ക് കൂടുതല്‍ തിരിച്ചടി നല്‍കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് എത്തി. ടെലികോം മേഖലയില്‍ ദേശീയ സുരക്ഷാ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.
സര്‍ക്കാരിന്റെ നീക്കം ചൈനീസ് ടെലി കോം കമ്പനികള്‍ക്ക് ഏറെ നിര്‍ണ്ണായകമാകും. രാജ്യത്ത് എത്തുന്ന ടെലികോം ഉപകരണങ്ങളെ വര്‍ഗ്ഗീകരിക്കാന്‍ സഹായിക്കുന്നതും, ഇവയുടെ ശ്രോതസ്സുകളെ വിശ്വാസ്യയോഗ്യമായത് അല്ലാത്തത് എന്നിങ്ങനെ തിരിക്കാനും സഹായിക്കുന്നതാണ് ദേശീയ സുരക്ഷാ മാനദണ്ഡങ്ങള്‍. ദേശീയ സൈബര്‍ സുരക്ഷാ കോര്‍ഡിനേറ്റര്‍ക്കാണ് ഉപകരണങ്ങള്‍ക്കായുള്ള മാനദണ്ഡങ്ങള്‍ ഉണ്ടാക്കാനുള്ള ചുമതല.
ഇതിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കും. ഇന്ത്യയിലെ ടെലികോം മേഖലയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ പ്രധാനമായും വിതരണം ചെയ്യുന്നത് വാവേ, ഇസെഡ്.ടി.ഇ എന്നീ കമ്പനികളാണ്. ഇന്ത്യക്ക് പുറമേ മറ്റ് രാജ്യങ്ങള്‍ക്കും ടെലികോം ഉപകരണങ്ങള്‍ നല്‍കുന്നത് ഇവരാണ്. അടുത്തിടെ അമേരിക്കയില്‍ ഇവര്‍ വിതരണം ചെയ്യുന്ന ഉപകരണങ്ങളില്‍ സുരക്ഷാ വീഴ്ച കണ്ടെത്തിയിരുന്നു.
ചൈനീസ് സര്‍ക്കാരിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നതായായിരുന്നു കണ്ടെത്തല്‍. ഇതേ തുടര്‍ന്ന് ഇവയുടെ സേവനം അമേരിക്ക നിരോധിച്ചതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ നടപടി.
https://www.facebook.com/Malayalivartha






















